പണം വെച്ച് ചീട്ടുകളിയിലേർപ്പെട്ട പതിനാലം​ഗ സംഘം പിടിയിൽ; പ്രതികളിൽ നിന്നും 55900 രൂപ കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് : മാട്ടുമന്തയിൽ വീടിനകത്ത് പണം വെച്ച് ചീട്ടുകളിയിലേർപ്പെട്ട 14 അംഗ സംഘത്തെ ടൗൺ നോർത്ത് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. പ്രതികളിൽ നിന്നും 55900 രൂപ പോലീസ് പിടിച്ചെടുത്തു.

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും, നേരത്തെ ഗുണ്ടാ നിയമപ്രകാരം നാടുകടത്തിയതുമായ കഞ്ചിക്കോട് സ്വദേശി ഷാഹിനിൻ്റെ നേതൃത്വത്തിലാണ് ശീട്ടുകളി നടന്നു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില്യം ഗുരുസ്വാമി, അനൂപ് കുമാർ, ഷബീർ, മുഹമ്മദ് അൻസാർ, ഡാനിയൽ, ജോൺസൺ, സുരേഷ്, ടിറ്റു, ദേവരാജ്, ഉദയൻ , സുധി, നാസർ, ഹരിക്കുട്ടൻ, ബാപ്പുട്ടി എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ രാജേഷിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.