
ജലോത്സവങ്ങളിൽ ചീറിപ്പായാൻ പരിപ്പിൽ നിന്നും “ചീറ്റ” എത്തുന്നു: 31-ന് നീരണിയും
സ്വന്തം ലേഖകൻ
അയ്മനം : പരിപ്പു നിവാസികളായ ജലോത്സവ പ്രേമികൾ സംഘടിച്ച് ഒരു കളി വള്ളം നിർമ്മിച്ചു. 14 പേരടങ്ങുന്ന കൂട്ടായ്മയിലാണ് ചീറ്റ എന്നകളിവള്ളം പിറവിയെടുത്തത്. കെ.പി ഷാജൻ്റെ കരവിരുതിലാണ് ചീറ്റ നീരയണിയുന്നത്.
അയ്മനം, പരിപ്പ് സ്വദേശികളായ എം.കെ.അഖിൽ(കൺവീനർ), കെ.എം.രഞ്ജിത്ത് (സെക്രട്ടറി), അനീഷ് കോട്ടപ്പറമ്പിൽ, മെൽവിൻ കോട്ടപറമ്പിൽ, രാഹുൽ വി. എബ്രഹാം, എബിൻ എബ്രഹാം ഐസക്ക്, ലിജോ കളത്തിൽ, ജയ്മോൻ കോണിൽ, കെ.പി.മാത്യൂ (ജോസ്), ജോർളി ജോസഫ്, സുരേഷ് ഇല്ലമ്പള്ളി, വി.ജെ ലിജോ, എം.കെ അനൂപ്, രതീഷ് കെ ബാബു തുടങ്ങിയവരുടെ സൗഹൃദ കൂട്ടായ്മയുടെ ഫലമായിട്ടാണ് വള്ളം യാഥാർഥ്യമായത്.
11 ആൾ തുഴയുന്ന വള്ളത്തിൻ്റെ നിർമ്മാണ ചെലവ് രണ്ട് ലക്ഷം രൂപയാണ്. പണി പൂർത്തിയാക്കിയ വള്ളം ഈ മാസം 31ന് പരിപ്പിലെ മീനച്ചിലാറിന്റെ കൈവഴിയിൽ നീരണിയും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0