
സ്വന്തം ലേഖകന്‍
ന്യൂദല്‍ഹി: വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ മണ്ണില്‍. നമീബയില്‍ നിന്ന് എത്തിച്ച എട്ടു ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ ദോശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടു. തുറന്നു വിട്ട ചീറ്റകളുടെ ചിത്രങ്ങളെടുക്കാന്‍ പ്രധാനമന്ത്രി എത്തിയത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ലുക്കിലാണ്.
ഒരു മാസക്കാലം ക്വാറന്റൈനിലാകും ചീറ്റകള്‍ ഉണ്ടാവുക. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെയാണ് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. പിന്നീട്, ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചു.
1952ല്‍ രാജ്യത്ത് വംശനാശം സംഭവിച്ചതിന് ശേഷം 1970ലാണ് ചീറ്റകളെ എത്തിക്കുന്നതിന് നമീബിയയുമായി ഇന്ത്യ ധാരണയിലെത്തിയത്. 1948ലാണ് ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലെ സാല്‍ വനങ്ങളില്‍ അവസാനത്തെ ചീറ്റ മരിച്ചത്.



