
സ്വന്തം ലേഖിക
ഗാസിയാബാദ്: കോടതിയ്‌ക്കുളളില്‍ കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്ക്.
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് കോടതിയിലാണ് സംഭവം. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് പുലിയെ കോടതിയില്‍ കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി മന്ദിരത്തിന്റെ ഒന്നാം നിലയില്‍ എവിടെനിന്നോ എത്തിയ പുലിയെ കാണുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. പുലിയെ കണ്ട് സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകരും മറ്റും ഓടി അടുത്തുളള മുറിയില്‍ സുരക്ഷിതരാകാന്‍ ശ്രമിച്ചതോടെ പുലി പ്രകോപിതനായി.
തുടര്‍ന്ന് കോടതി പരിസരത്തുണ്ടായിരുന്ന ഒരു ചെരുപ്പുകുത്തിയെ പുലി ആക്രമിച്ചു. ഇതിനുപുറമേ തൊട്ടടുത്തുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെയും പുലി ആക്രമിച്ചു.
ഇതിനിടെ ഒരു മണ്‍വെട്ടിയും വടിയുമെടുത്ത് ഓടിക്കാനെത്തിയ ഒരു അഭിഭാഷകനെയും പുലി ആക്രമിച്ചു. വിവരം അറിഞ്ഞയുടന്‍ പൊലീസും ആംബുലന്‍സും സ്ഥലത്തെത്തി പരിക്കേറ്റവരെ നീക്കി.
വിവരം ലഭിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കോടതി പരിസരത്തെത്തി. പുലിയ്‌ക്കായി ഇവര്‍ കോടതി പരിസരത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇനിയും പുലിയെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.