
കോട്ടയം: രാവിലെ ബ്രേക്ക്ഫാസ്റ്റിന് സമയം കുറവാണെങ്കില്‍, വളരെ ലഘുവും ആരോഗ്യകരവുമായ എഗ് റോള്‍ ഒരു നല്ല പരിഹാരമാണ്.
കുറഞ്ഞ ചേരുവകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ ചീസി എഗ്ഗ് റോള്‍, ഒരു ഹെല്‍ത്തി ചോയ്സ് ആയി മാറും.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുട്ട – 2
പാല് – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കാരറ്റ് – ചെറിയ അളവില്‍
ക്യാപ്സിക്കം – ചെറിയ അളവില്‍
സവോള – ചെറിയ അളവില്‍
ചീസ് – ആവശ്യത്തിന്
ബട്ടർ – 1 ടേബിള്‍ സ്പൂണ്‍
ചപ്പാത്തി / കുബ്ബൂ / റൊട്ടി – 1
തയ്യാറാക്കുന്ന വിധം
മുട്ട രണ്ട് എണ്ണം ഒരു ബൗളില്‍ പൊട്ടിക്കുക. അതിലേക്ക് 1 ടീസ്പൂണ്‍ പാല്, 1 ടീസ്പൂണ്‍ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. പാൻ ചൂടാക്കി 1 ടേബിള്‍ സ്പൂണ്‍ ബട്ടർ ഇടുക. ഉടൻ മുട്ടയുടെ മിശ്രണം പാനില്‍ ഒഴിക്കുക. ചെറുതായി ഗ്രേറ്റ് ചെയ്ത കാരറ്റ്, ക്യാപ്സിക്കം, സവോള എന്നിവ മുട്ട മിശ്രണത്തിന്റെ മുകളിലേക്ക് പൂരിപ്പിക്കുക. അതിനു മുകളിലേക്ക് ചീസ് ഇടുക. ഇതിന് മുകളിലേക്ക് ഒരു ചപ്പാത്തി / കുബ്ബൂ / റൊട്ടി വെച്ച് ചെറിയ തീയില്‍ ഏകദേശം 2 മിനിട്ട് വേവിക്കുക. 2 മിനിറ്റ് കഴിഞ്ഞ് റോള്‍ തിരിച്ച് മുകളില്‍ വീണ്ടും ചീസ് ചേർക്കുക. 1 മിനിറ്റ് കൂടി വേവിക്കുക. റോള്‍ സജ്ജമായ ശേഷം ചൂടോടെ സോസ് ചേർത്ത് സർവ് ചെയ്യുക.
വളരെ കുറഞ്ഞ സമയത്ത് ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റിന് ഈ ചീസി എഗ്ഗ് റോള്‍ ഒരു ഉത്തമ ഓപ്ഷൻ.



