
വിവിധ രുചികളിലും ഘടനയിലും ലഭ്യമായ പാലുത്പന്നമാണ് ചീസ്. പ്രോട്ടീന്‍, കാത്സ്യം എന്നിവയുടെ മികച്ച സ്രോതസ്സുകൂടിയാണിത്.
എന്നാല്‍, കൊഴുപ്പും ഉപ്പും ചീസില്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ ചീസ് കഴിക്കുന്നതായിരിക്കും ഉത്തമം. ദിവസവും കൂടിയ അളവില്‍ ചീസ് കഴിക്കുന്നത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വര്‍ധിക്കുന്നതിനും അതുവഴി ഹൃദ്രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേപോലെ പ്രമേഹ രോഗികള്‍ ചീസ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് പലപ്പോഴും പറഞ്ഞു കേള്‍ക്കാറുള്ളതാണ്. എന്നാല്‍ മിതമായ അളവില്‍ ചീസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കില്ലെന്ന് ആർക്കൈവ്സ് ഓഫ് മെഡിക്കല്‍ സയൻസില്‍ നടത്തിയ സമീപകാല ഗവേഷണം വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീസില്‍ സ്വാഭാവികമായും കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീൻ സമ്ബുഷ്ടവുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനുള്ള ശക്തമായ സംയോജനമാണിത്. പ്രമേഹമുള്ളവർ പാർട്ട്-സ്കിം മൊസറെല്ല ചീസ് കഴിക്കുന്നതാണ് നല്ലത്. ഇതില്‍ കാർബോഹൈഡ്രേറ്റ് കുറവാണ്, പ്രോട്ടീൻ കൂടുതലാണ്, ഫുള്‍-ഫാറ്റ് ചീസുകളെ അപേക്ഷിച്ച് പൂരിത കൊഴുപ്പ് കുറവാണ്.
പ്രോട്ടീനും കൊഴുപ്പും ദഹനത്തെ മന്ദഗതിയിലാക്കുന്നു, അതായത് ചീസ് കാർബോഹൈഡ്രേറ്റുകളുമായി ചേരുമ്ബോള്‍, ഗ്ലൂക്കോസ് പതിയെ രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ കുതിച്ചുചാട്ടത്തിന് കാരണമാകുന്നില്ല.മിതമായ അളവില്‍ ചീസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനം പറയുന്നു.




