ചീപ്പുങ്കൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്‌ഘാടനം ചെയ്തു: ചീപ്പുങ്കൽ, മണിയാപറമ്പ് ,കരീമഠം പ്രദേശങ്ങളിലെ യാത്രക്കാർക്ക് പ്രയോജനം

Spread the love

കോട്ടയം: ചീപ്പുങ്കൽ, മണിയാപറമ്പ് കരീമഠം എന്നിവടങ്ങളിലെ നിരവധിയായിട്ടുള്ള യാത്രക്കാർക്ക് പ്രയോജനകരമായി കുമരകം സേവാഭാരതി പണിതീർത്തിട്ടുള്ള ചീപ്പുങ്കൽ വെയ്റ്റിംഗ് ഷെഡ് ഉദ്‌ഘാടനം ചെയ്തു.

കുമരകംകാരുടെ ജനകീയ ഡോക്ടർ വർഗീസ് എബ്രഹാം ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സേവാഭാരതി കുമരകം യൂണിറ്റ് പ്രസിഡന്റ്‌ പി കെ രമേശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുഭാഷ് ടി .ആർ സ്വാഗതവും, ആന്റണി ആന്റണി അറയിൽ, ശ്രീജ സുരേഷ്, വി.എൻ ജയകുമാർ എന്നിവർ ആശംസയും നേർന്നു.

ചടങ്ങിൽ കഴിഞ്ഞ 15 വർഷക്കാലമായി കുമരകംകാർക്ക് വേണ്ടി ആതുരസേവ പ്രവർത്തനം നടത്തുന്ന ജനകീയ ഡോക്ടർ വർഗീസ് എബ്രഹാമിനെ റിട്ട. സി.ആർ.പി.എഫ് – എസ് ഐ പി പി വേലപ്പൻ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേവാഭാരതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളോട് ചേർന്ന് നിൽക്കുന്ന രീതിയിൽ തന്നെ ആതുര സേവനം ചെയ്യുന്ന ഡോക്ടർ വർഗീസ് എബ്രഹാമിന്റെ പ്രവർത്തനങ്ങളെ സ്വാഗത പ്രസംഗത്തിൽ സെക്രട്ടറി സുഭാഷ് അഭിനന്ദിച്ചു. സേവാഭാരതി ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ഡോക്ടർ വർഗീസ് എബ്രഹാം അഭിപ്രായപ്പെട്ടു.

തുടർന്ന് ദേശീയ സേവാഭാരതി കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷൻ എം.എ രാജീവ്‌ സേവാ സന്ദേശവും സേവാഭാരതി കുമരകം യൂണിറ്റ് വൈസ് പ്രസിഡന്റ്‌ അനിൽകുമാർ കെ.സി കൃതജ്ഞതയും പറഞ്ഞു.