ചെക്‌പോസ്റ്റിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്പക്ടർ പിടിയിൽ ;ആലപ്പുഴ സ്വദേശിയായ ഇയാളിൽ നിന്നും കണക്കിൽ പെടാത്ത 50,700 രൂപയും കണ്ടെത്തി
സ്വന്തം ലേഖിക
മലപ്പുറം:ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്പക്ടറെ വിജിലന്‍സ് സംഘം പിടികൂടി. വഴിക്കടവ് ചെക്‌പോസ്റ്റിലെ എ.എം.വി.ഐ ബി. ഷഫീസിനെയാണ് രാവിലെ വിജിലന്‍സ് പിടികൂടിയത്. ആലപ്പുഴ സ്വദേശിയായ ഇയാളുടെ കൈയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 50,700 രൂപയും കണ്ടെടുത്തു.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി നിലമ്പൂർ റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോഴായിരുന്നു ഷെഫീസിന്‍റെ കാർ വിജിലൻസ് പരിശോധിച്ചത്. കാറിനുള്ളിൽ ബാഗിൽ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു കണക്കിൽപെടാത്ത പണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജിലൻസ് ഡിവൈ.എസ്.പി എം. ഷെഫീഖിന്‍റെ നേതൃത്വത്തിൽ വഴിക്കടവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന തുടരുകയാണ്. വഴിക്കടവ് അഗ്രി. ഓഫിസർ കെ. നിസാർ, വിജിലൻസ് എസ്.ഐമാരായ ടി.പി. ശ്രീനിവാസൻ, മോഹൻദാസ്, എ.എസ്.ഐ മുഹമ്മദ് സലിം, സീനിയർ സി.പി.ഒമാരായ പ്രജിത്ത്, വി.പി ശിഹാബ് എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്.. പരിശോധനയ്ക്കിടെ ബോധരഹിതനായ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വഴിക്കടവ് ചെക്‌പോസ്റ്റില്‍ വിജിലന്‍സിന്റെ പരിശോധന തുടരുകയാണ്.