
സ്വന്തം ലേഖകൻ
വിശാഖപട്ടണം: ക്ഷേത്ര ഭണ്ഡാരത്തില്‍ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. ആന്ധ്രയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ നടന്ന സംഭവത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിലുള്ള ചെക്കാണ് ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചത്.
ബൊഡെപള്ളി രാധാകൃഷ്ണ എന്നയാളാണ് ചെക്കില്‍ ഒപ്പിട്ടിരിക്കുന്നത്. ചെക്ക് മാറ്റാനായി ബാങ്കിലേക്കെത്തിയ ക്ഷേത്രഭാരവാഹികള്‍ അക്കൗണ്ട് ബാലൻസ് കണ്ട് അമ്ബരന്നു. വെറും 17 രൂപയാണ് ഇയാളുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. കൊട്ടക് മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചില്‍നിന്നാണ് അക്കൗണ്ട് ആരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ക്ഷേത്രം ഭാരവാഹികളെ കബളിപ്പിക്കാൻ ബോധപൂര്‍വം നടത്തിയ ശ്രമം ആണെന്ന് ബോധ്യമായാല്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.