play-sharp-fill
റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്ന് ഒപ്പിട്ട ചെക്ക് തട്ടിയെടുത്ത് പണം തട്ടി; രണ്ട് പേർ അറസ്റ്റിൽ; ഒളിവില്‍ പോയ മൂന്നാമനായി തെരച്ചില്‍ ശക്തമാക്കി

റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്ന് ഒപ്പിട്ട ചെക്ക് തട്ടിയെടുത്ത് പണം തട്ടി; രണ്ട് പേർ അറസ്റ്റിൽ; ഒളിവില്‍ പോയ മൂന്നാമനായി തെരച്ചില്‍ ശക്തമാക്കി

സ്വന്തം ലേഖിക

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട താര്‍ ജീപ്പില്‍ നിന്നും ഒപ്പിട്ട ട്രഷറി ചെക്ക് മോഷ്ടിച്ച്‌ പണം തട്ടിയ സംഘം പിടിയില്‍.

ഇരിക്കൂര്‍ സ്വദേശി റംഷാദിന്‍റെ ജീപ്പില്‍ നിന്നാണ് ചെക്ക് മോഷ്ടിച്ച്‌ പണം തട്ടിയെടുത്തത്. പയ്യന്നൂര്‍ ട്രഷറിയില്‍ നിന്ന് പണം വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതികളെ പിടികൂടുന്നതിന് സഹായകമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസമാണ് റംഷാദ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഹനം പാര്‍ക്ക് ചെയ്ത് എറണാകുളത്തേക്ക് യാത്ര തിരിച്ചത്. ട്രഷറിയില്‍ നിന്ന് പണമെടുക്കാനായി ഉമ്മയുടെ ഒപ്പിട്ട ഒരു ചെക്കും അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നു.

എന്നാല്‍ തിരിച്ചെത്തി വണ്ടിയിലെത്തിയപ്പോഴാണ് ചെക്ക് കാണാനില്ലെന്ന് മനസ്സിലായത്. എവിടെയെങ്കിലും മറന്ന് വച്ചതാണെന്ന് കരുതി മറ്റൊരു ചെക്കുമായി മട്ടന്നൂര്‍ ട്രഷറിയിലെത്തി.

എന്നാല്‍ നേരത്തെ തന്നെ പയ്യന്നൂ‍ര്‍ ട്രഷറിയില്‍ നിന്ന് ആരോ ചെക്ക് മാറിയിരുന്നു എന്നാണ് റംഷാദിന് മറുപടി കിട്ടിയത്. പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് മോഷ്ടാക്കളെ പിടികൂടിയത്. മോഷണ സംഘത്തില്‍ മൂന്ന് പേരുണ്ട്. ഒളിവില്‍ പോയ മൂന്നാമനായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.