play-sharp-fill
കുളം കുഴിക്കാനെന്ന പേരിൽ പാറ പൊട്ടിച്ച് കടത്ത്: മീനച്ചിലിൽ പഞ്ചായത്ത് അധികൃതർ അനധികൃത പാറഖനനം പിടിച്ചു; പിടികൂടിയത് നാട്ടുകാരുടെ പരാതിയിൽ സെക്രട്ടറി നടത്തിയ മിന്നൽ പരിശോധനയിൽ

കുളം കുഴിക്കാനെന്ന പേരിൽ പാറ പൊട്ടിച്ച് കടത്ത്: മീനച്ചിലിൽ പഞ്ചായത്ത് അധികൃതർ അനധികൃത പാറഖനനം പിടിച്ചു; പിടികൂടിയത് നാട്ടുകാരുടെ പരാതിയിൽ സെക്രട്ടറി നടത്തിയ മിന്നൽ പരിശോധനയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കുളംകുഴിക്കാനെന്ന പേരിൽ പാറപൊട്ടിച്ച് കടത്തുകയായിരുന്ന അനധികൃത പാറമടക്കാരനെ നഗരസഭ സെക്രട്ടറി ഒറ്റയ്ക്ക് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടി.


മീനച്ചിൽ പഞ്ചായത്തിലെ കാഞ്ഞിരത്താനത്ത് അഞ്ചാം വാർഡിൽ, നടത്തിയിരുന്ന അനധികൃത പാറമടയാണ് പഞ്ചായത്ത് സെക്രട്ടറി എൻ.സുശീൽ നടത്തിയ റെയിഡിൽ അടച്ചു പൂട്ടിയത്. നിയമം ലംഘിച്ച് അനുവാദങ്ങളൊന്നുമില്ലാതെയാണ് ഈ പാറമട പ്രവർത്തിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മീനച്ചിൽ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കിഴക്കേത്തോട്ടത്തിൽ കെ.ജെ ജോസിന്റെ ഉടമസ്ഥതയിലുള്ള പാറമടയാണ് അടച്ചു പൂട്ടാൻ നിർദേശം നൽകിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇവിടെ പാറപൊട്ടിക്കാൻ ഉപയോഗിച്ചിരുന്ന ജാക്യാമറും, ഹിറ്റാച്ചിയും, വെള്ളം വറ്റിക്കാൻ ഉപയോഗിച്ചിരുന്ന മോട്ടോറും സെക്രട്ടറി പിടിച്ചെടുത്തു. തുടർന്ന് ഇവ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർക്കു കൈമാറി. ഇത് പൊലീസ് കസ്റ്റഡിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് വ്യാപകമായി പാറപൊട്ടിക്കൽ നടന്നിരുന്നു. കുളം കുത്താനെന്ന് പ്രദേശവാസികളെ തെറ്റിധരിപ്പിച്ച ശേഷമാണ് വ്യാപകമായി ഇവിടെ പാറപൊട്ടിച്ചിരുന്നത്. ഇതിനിടെയാണ് സംശയം തോന്നിയ നാട്ടുകാരിൽ ചിലർ പഞ്ചായത്ത് സെക്രട്ടറിയ്ക്കു രേഖാമൂലം പരാതി നൽകിയത്. പരാതി ലഭിച്ച സെക്രട്ടറി ഉടൻ തന്നെ സ്ഥലത്ത് പരിശോധനയ്ക്കായി എത്തുകയായിരുന്നു. ഇതോടെയാണ് വൻ തോതിൽ പാറപൊട്ടിക്കൽ നടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം പാറപൊട്ടിക്കൽ നിർത്തി വയ്ക്കാൻ നിർദേശം നൽകുകയും ചെയ്തു.

പത്ത് സെന്റോളം വരുന്ന സ്ഥലത്ത് ഇരുപത്തിയഞ്ചടി താഴ്ചയിൽ കല്ലും മണ്ണും മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. നടത്തിപ്പുകാർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.