സഹോദരങ്ങൾക്ക് പിന്നാലെ സഹോദരിയും ലോകത്തിന് വെളിച്ചമാകും ;ദേവലോകത്തെ ചേച്ചമ്മയുടെ കണ്ണുകൾ ഇനി മറ്റൊരാളിലൂടെ ജീവിക്കും

Spread the love

കോട്ടയം: സഹോദരങ്ങൾക്ക് പിന്നാലെ സഹോദരിയുടെയും കണ്ണുകൾ ലോകത്തിന് വെളിച്ചം ആകും ഇന്നലെ അന്തരിച്ച ദേവലോകം കൊല്ലംകുന്നേൽ ചേച്ചമ്മ മാണി (89 )യുടെ കണ്ണുകളാണ് ദാനം ചെയ്തത്.

ഒട്ടേറെപ്പേർക്ക് അറിവിന്റെ വെളിച്ചം പകർന്ന സഹോദരങ്ങളും അധ്യാപകനുമായിരുന്ന ഇരവിനല്ലൂർ പെരും പുഴയിൽ പി കെ ജോർജും പി കെ കുര്യനും കണ്ണുകൾ ദാനം ചെയ്തിരുന്നു.

മരണം നടന്ന ഉടനെ മകൻ ബെന്നി നേത്രദാനത്തിന് തയ്യാറാവുകയായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നുമുള്ള ഡോക്ടർമാർ നേത്രപടലം നീക്കം ചെയ്തു.എം .വി ആൻഡ്രൂസ് സ്മാരക നേത്രദാന സമിതി മുഖേനയാണ് കണ്ണുകൾ ദാനം ചെയ്തത്.ചേച്ചമ്മയുടെ കണ്ണുകൾ കൂടി ചേർത്ത് വയ്ക്കുമ്പോൾ 72 പേർക്ക് കാഴ്ചയുടെ വെളിച്ചം പകർന്നു നൽകാനായെന്ന് സമിതി സെക്രട്ടറി മോൻസി എം .ആൻഡ്‌റൂസ് അറിയിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group