പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്ന പരിപാടിയാണിതൊക്കെ ; ഇത്തരം ഷോകളില്‍ പെർഫോം ചെയ്താല്‍ ഫെയിം കിട്ടുമെന്ന് അല്ലാതെ പറഞ്ഞ പെയ്മെന്റ് എല്ലാവർക്കും കിട്ടുമെന്ന് കരുതണ്ട ; റിയാലിറ്റി ഷോകളിൽ തട്ടിപ്പ്, പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി മത്സരാർത്ഥികൾ

Spread the love

ഈ ഇടയായി സീരിയലുകൾക്ക് ഉള്ളതിനേക്കാൾ കാഴ്ചക്കാരുള്ളത് റിയാലിറ്റി ഷോകൾക്ക് ആണ്.സംഗീതം, നൃത്തം, അറിവ്, ഗെയിംസ്, കോമഡി എന്നിങ്ങനെ തുടങ്ങി നിരവധി റിയാലിറ്റി ഷോകള്‍ പല ചാനലുകളിലും ഉണ്ട്. റിയാലിറ്റി ഷോകളുടെ ഭാഗമായശേഷം സിനിമയിലേക്കും സീരിയലിലേക്കും അവസരം ലഭിച്ചവരും നിരവധിയാണ്. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ ഉള്ളിലെ കഴിവുകള്‍ പ്രദർശിപ്പിക്കാൻ ടെലിവിഷനില്‍ അവസരം കിട്ടുമ്ബോള്‍ ആളുകള്‍ അത് പ്രയോജനപ്പെടുത്തുന്നതും.

കേരളത്തിലെ ഭൂരിഭാഗം ആളുകളും സിനിമയും സീരിയലുകളും സ്വപ്നം കാണുന്നവരുമാണ്. എന്നാല്‍ ആളുകളുടെ ഇത്തരം ആഗ്രങ്ങള്‍ റിയാലിറ്റി ഷോകള്‍ക്ക് പിന്നില്‍ പ്രവർത്തിക്കുന്നവർ ചൂഷണം ചെയ്യുന്നുണ്ടോ?. ഇപ്പോഴിതാ കേരളത്തില്‍ ഏറെ പ്രചാരമുള്ള ഒരു ടിവി ഷോ സോഷ്യല്‍മീഡിയയില്‍ ചർച്ചയ്ക്ക് കാരണമാവുകയും വിമർശനങ്ങള്‍ ഏറ്റുവാങ്ങുകയുമാണ്.

ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന റിയാലിറ്റി ഷോയെ കുറിച്ച്‌ അറിയാത്തവർ ചുരുക്കമാണ്. സോഷ്യല്‍മീഡിയയിലും ടെലിവിഷനും ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും പ്രിയപ്പെട്ട ടാലന്റ് ഷോയാണിത്. സ്റ്റാന്റപ്പ്, സ്കിറ്റുകള്‍ എന്നിവ അവതരിപ്പിക്കാൻ താല്‍പര്യപ്പെടുന്നവർക്കുള്ളതാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോ വലിയൊരു വേദിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാന്റപ്പ്, സ്കിറ്റുകള്‍ ഇവയില്‍ ഏത് അവതരിപ്പിച്ചാലും അതിന് വിധികർത്താക്കള്‍ നല്‍കുന്ന പ്രതികരണത്തിന് അനുസരിച്ചായിരിക്കും സമ്മാനം. ചില മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച്‌ പണമാണ് സമ്മാനമായി നല്‍കുന്നത്. വേദിയില്‍ വെച്ച്‌ തന്നെ ഡമ്മി മണി ഉപയോഗിച്ച്‌ പങ്കെടുത്ത വ്യക്തിക്ക് സമ്മാനം നല്‍കിയതായി കാണിക്കും. ശേഷം അക്കൗണ്ടിലേക്ക് ഷോയുടെ അണിയറപ്രവർത്തകർ ട്രാൻസ്ഫർ ചെയ്ത് നല്‍കും.

എന്നാല്‍ കഴിഞ്ഞ വർഷം അവതരിപ്പിച്ച സ്കിറ്റ്ന് ലഭിച്ച സമ്മാനം പോലും ഒരു ചിരി ഇരു ചിരി ബംബർ ചിരിയില്‍ പങ്കെടുത്ത പല മത്സരാർത്ഥികള്‍ക്കും ലഭിച്ചിട്ടില്ലത്രെ. വിഷയവുമായി ബന്ധപ്പെട്ട് ഷോയില്‍ മത്സരാർത്ഥിയായ ഒരാള്‍ താൻ പറ്റിക്കപ്പെട്ടുവെന്ന് പറഞ്ഞ് രംഗത്ത് എത്തിയതോടെയാണ് റിയാലിറ്റി ഷോകള്‍ക്ക് പിന്നില്‍ നടക്കുന്ന പിന്നാമ്ബുറ കളികള്‍ ചർച്ചയായത്.

ഒക്ടോബറിലാണ് ഞാൻ സ്കിറ്റ് ചെയ്തത്. ഇപ്പോള്‍ ഏഴ് മാസമായി. അവരുടെ എഗ്രിമെന്റ് പ്രകാരം സ്കിറ്റ് ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞ് തൊണ്ണൂറ് ദിവസത്തിനകം സമ്മാനത്തുക കിട്ടുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഏകദേശം 120 ദിവസം വരും. രണ്ട് തവണയായി എനിക്ക് മുപ്പതിനായിരം രൂപയാണ് കിട്ടാനുള്ളത്. ഡിവൈഎസ്പി ഓഫീസില്‍ പരാതി നല്‍കി. പൈസ വരാതിരുന്നപ്പോള്‍ പലതവണ ചാനലിനെ സമീപിച്ചിരുന്നു.കൃത്യമായ പ്രതികരണം വരാതെയായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ചാനലുമായി ബന്ധപ്പെട്ടു. അതോടെ ഉടനെ ചെക്ക് തന്നു എന്നാണ് പരാതിക്കാരനായ മത്സരാർത്ഥി പറഞ്ഞത്. വിഷയത്തില്‍ പ്രതികരിച്ച്‌ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണയും രംഗത്ത് എത്തിയിരുന്നു. പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്ന പരിപാടിയൊക്കെ ചില ചാനലുകാർ കാണിക്കുമെന്ന് സായ് കൃഷ്ണ പറയുന്നു. ക്രഡിബിലിറ്റി പ്രേക്ഷകർക്കിടയില്‍ നല്ല രീതിയില്‍ ഉണ്ടായിരുന്ന ഷോയാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി.

ഇപ്പോള്‍ ആളുകള്‍ പരാതിയുമായി രംഗത്ത് എത്താൻ കാരണം സൊസൈറ്റിയില്‍ നിന്നും നിരന്തരമായി സമ്മാനത്തുകയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരിഹാസങ്ങളും വരാൻ തുടങ്ങിയതോടെയാണ്. പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്ന പരിപാടിയൊക്കെ ചില ചാനലുകാർ കാണിക്കും. പറഞ്ഞ പണമൊന്നും അക്കൗണ്ടില്‍ വരില്ല. ഇത്തരം ഷോകളില്‍ പെർഫോം ചെയ്താല്‍ ഫെയിം കിട്ടുമെന്ന് അല്ലാതെ പറഞ്ഞ പെയ്മെന്റ് എല്ലാവർക്കും ലഭിക്കുന്നത് ചുരുക്കമാണെന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു.