പ്രണയം നടിച്ച്‌ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
പുല്‍പ്പള്ളി: പ്രണയം നടിച്ച്‌ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

ഇന്ന് രാവിലെ പായോട് നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. നല്ലൂര്‍നാട് പായോട് തൃപ്പൈകുളം വീട്ടില്‍ ടി.വി സനൂപ് (26) ആണ് അറസ്റ്റിലായത്.

പഠന സമയത്തുള്ള പരിചയം വെച്ച്‌ പുല്‍പ്പള്ളി സ്വദേശിനിയായ പരാതിക്കാരിയുമായി അടുക്കുകയും പ്രണയം നടിച്ച്‌ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 21നാണ് യുവതി പുല്‍പ്പള്ളിപോലീസില്‍ പരാതി സമര്‍പ്പിച്ചത്.

യുവതിയുടെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പരാതിക്കാരിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതി അപ്‌ലോഡ്ചെ ചെയ്തിരുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായുമാണ് പരാതി.