ഭര്‍ത്താവിന്റെ ഫോണില്‍ കാമുകനുമായുള്ള സ്വകാര്യചിത്രങ്ങൾ: ഫോണ്‍ തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

Spread the love

ന്യൂഡൽഹി: കാമുകനുമൊത്തുള്ള നഗ്നചിത്രങ്ങൾ അടങ്ങിയ ഭർത്താവിന്റെ ഫോണ്‍ തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകി ഭാര്യ.

തെക്കൻ ഡല്‍ഹിയിലെ സുല്‍ത്താൻപുരിലാണ് സംഭവം. ഭർത്താവിന്റെ ഫോണില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതിനായി യുവതി രണ്ടുപേരുടെ സഹായം തേടുകയായിരുന്നു. ഭർത്താവിന്റെ പരാതിയില്‍ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാമൻ ഒളിവിലാണ്. യുവതിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഭർത്താവിന്റെ ഫോണില്‍ ഈ ചിത്രങ്ങള്‍ ഉണ്ടായിരുന്നത് നശിപ്പിക്കാനാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) അങ്കിത് ചൗഹാൻ പറഞ്ഞു. ഭർത്താവ് ദിവസവും സഞ്ചരിക്കുന്ന വഴിയും ജോലി സമയവും യുവതി രണ്ടു പേരോടും പറഞ്ഞുകൊടുത്തു. തുടർന്ന് ഇവർ സ്കൂട്ടറിലെത്തി ഫോണ്‍ തട്ടിയെടുത്തു. സ്കൂട്ടറില്‍ വന്ന മുഖം മൂടിയണിഞ്ഞ ആളുകള്‍ ഫോണ്‍ തട്ടിയെടുത്തെന്ന് ഭർത്താവ് പൊലീസിന് പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ സിസിടിവിയില്‍ നിന്നും തിരിച്ചറിഞ്ഞ പൊലീസ്, ഒരു ദിവസത്തേക്ക് ദരിയാഗഞ്ചില്‍ നിന്ന് സ്കൂട്ടർ വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. വാടക രേഖകളും ആധാർ വിവരങ്ങളും ഉപയോഗിച്ച്‌ രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ബലോത്രയില്‍ നിന്നാണ് അങ്കിത് ഗഹ്ലോട്ടിനെ (27) പിടികൂടിയത്. ഒളിവില്‍ പോയ ആളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.