play-sharp-fill
ചെ ഗുവേരയുടെ മകന്‍ കാമിലോ ഗുവേര അന്തരിച്ചു

ചെ ഗുവേരയുടെ മകന്‍ കാമിലോ ഗുവേര അന്തരിച്ചു

കാരക്കാസ്: വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മകന്‍ കാമിലോ ഗുവേര മാര്‍ച്ച് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കാരക്കാസ് സന്ദര്‍ശിക്കുമ്പോഴായിരുന്നു മരണം. അഭിഭാഷകന്‍ കൂടിയായ കാമിലോ, ചെഗുവേരയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ചെഗുവേരയും ക്യൂബക്കാരിയായ അലെയ്ഡ മാര്‍ച്ചുമായുള്ള വിവാഹബന്ധത്തിലുള്ള മകനാണ് കാമിലോ. അലെയ്ഡ, സീലിയ, ഏണെസ്‌റ്റോ എന്നിവര്‍ സഹോദരങ്ങള്‍. പെറു സ്വദേശിയായ ഹില്‍ഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തില്‍ ജനിച്ച ഹില്‍ഡ എന്ന മകള്‍ നേരത്തേ മരിച്ചിരുന്നു. ഏറെ വേദനയോടെയാണ് കാമിലോയ്ക്ക് വിടനല്‍കുന്നതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ദിയാസ് കനേല്‍ ട്വീറ്റ് ചെയ്തു.