ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു
കാരക്കാസ് (വെനിസ്വേല): മാർക്സിസ്റ്റ് വിപ്ലവ നേതാവ് ഏണസ്റ്റോ ചെ ഗുവേരയുടെ മൂത്തമകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കാരക്കാസിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കാമിലോ ഗുവേര മരിച്ചതായി വാർത്താ ഏജൻസിയായ പ്രെൻസ ലാറ്റിന റിപ്പോർട്ട് ചെയ്തു.
ചെഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും ക്യൂബൻ പ്രസിഡന്‍റ് മിഗുവൽ ഡയസ് കാനൽ ട്വീറ്റ് ചെയ്തു.
Third Eye News K
0