
കൊല്ലം: തിയമസഭാ തിരഞ്ഞെടുപ്പ്, ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി ജോണ്‍ ഒഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് താല്‍ക്കാലികമായി സ്ഥാനം ഒഴിഞ്ഞത്.
ചവറയിലാകും ഷിബു ബേബി ജോണ്‍ മത്സരിക്കുക. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ നയിക്കുക മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസ് ആയിരിക്കും.
ആർഎസ്പി സ്ഥാനാർഥി നിർണയത്തില്‍ സീറ്റുകള്‍ വച്ചു മാറുന്നതില്‍ പ്രതിപക്ഷനേതാവുമായി തിങ്കളാഴ്ച ചർച്ച നടക്കും. ഇടുക്കിയില്‍ വച്ചാണ് ചർച്ച. മണ്ഡലം കമ്മിറ്റികള്‍ 24ന് ചേരും. ഇരവിപുരത്ത് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാർത്തിക്ക് പ്രേമചന്ദ്രൻ , സജി ഡി ആനന്ദ് എന്നിവർ പരിഗണനയില്‍. പ്രേമചന്ദ്രന്റെ മകൻ മത്സരിക്കണമെന്ന് ഭൂരിപക്ഷ അഭിപ്രായം. മണ്ഡലം കമ്മറ്റിയില്‍ ഭൂരിപക്ഷം നേടിയാല്‍ കാർത്തിക് സ്ഥാനാർത്ഥിയാകും.



