
ചവറ: വീട്ടിലെ ടാപ്പില്‍നിന്ന് വെള്ളമെടുത്ത ശേഷം സംഘം ചേര്‍ന്ന് മദ്യപിച്ചു, ചോദ്യംചെയ്ത ഗൃഹനാഥനെ ആക്രമിച്ച് കേസില്‍ പ്രതികള്‍ പിടിയില്‍.
നീണ്ടകര മുക്കാട് ഫാത്തിമ ഐലന്‍ഡ് അനീഷ് ഭവനില്‍ അനീഷ് (35), നീണ്ടകര ജോയന്റ് ജങ്ഷനില്‍ ജോഷി ഡെയിലില്‍ അല്‍ഫോണ്‍സ് (58) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്. നീണ്ടകര ചീലാന്തിമുക്ക് സ്വദേശിയായ ബൈജുവിനെയാണ് പ്രതികള്‍ ഉള്‍പ്പെട്ട സംഘം ആക്രമിച്ചത്. ആയുധം ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ബൈജുവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.
ചവറ ഇന്‍സ്പെക്ടര്‍ ബിജു കെ. ആറിന്റെ നേതൃത്വത്തില്‍ എസ്.ഐ അനീഷ്കുമാര്‍, സി.പി.ഒമാരായ രഞ്ജിത്, മനീഷ്, വൈശാഖന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


