
ചാവക്കാട് :ഭീമൻ കടലാനയുടെ ജഡം കരക്കടിഞ്ഞു.
പതിനഞ്ചടിയോളം നീളം വരുന്ന കടലാനയുടെ ആഴ്ചകൾ പഴക്കമുള്ള അഴുകിയജഡമാണ്
ചാവക്കാട് ദ്വാരക ബീച്ചിന് സമീപം കരയ്ക്കടിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കരയിൽ നിന്നും രണ്ടു നോട്ടിക്കൽ മൈൽ അകലെ പൊന്തിക്കിടക്കുന്നത്. കണ്ടത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴുകി വീർത്ത് രൂപമാറ്റം സംഭവിച്ച ജഡത്തിൽ നിന്നും അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നുണ്ട് .
പത്തുവർഷങ്ങൾക്ക് മുൻപ് ചാവക്കാട് ബീച്ചിൽ ഭീമൻ കടലാനയുടെ ജഡം അടിഞ്ഞിരുന്നു. ജഡത്തിനു അഞ്ചു ടൺ ഭാരം കാണും.
ആനത്തിമിംഗിലം എന്നുകൂടി പേരുള്ള ഒരു സസ്തനിയാണ് കടലാന. സീലുകളിൽ ഏറ്റവും
വലിപ്പംകൂടിയതാണ് ഇത്. തുമ്പിക്കൈ പോലെ തോന്നിക്കുന്ന നീണ്ട മുഖവും, ആനയെപ്പോലെ വലിപ്പവും ഉള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്.