video
play-sharp-fill
കട കുത്തിത്തുറന്ന് മോഷണം ; പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷ്ടിച്ച് കള്ളൻ

കട കുത്തിത്തുറന്ന് മോഷണം ; പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷ്ടിച്ച് കള്ളൻ

തൃശൂർ : ചാവക്കാട് കട കുത്തിത്തുറന്ന് മോഷണം. കടയിലുണ്ടായിരുന്ന പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷണം പോയി.

എടക്കഴിയൂർ അതിർത്തി കല്ലുവളപ്പില്‍ പള്ളിക്ക് സമീപമുള്ള കെ.വി.എം സ്റ്റോർ ആന്‍ഡ് വെജിറ്റബിള്‍സ് എന്ന കടയിലാണ് മോഷണം നടന്നത്.

ഇന്ന് രാവിലെ കട തുറക്കാൻ കട ഉടമ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് നിലയിലാണ്. എടക്കഴിയൂർ നാരായണൻ വൈദ്യൻ റോഡിലെ നാല് കടകള്‍ കുത്തി തുറന്നെങ്കിലും മോഷണം സംഭവിച്ചിട്ടില്ല. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group