video
play-sharp-fill
ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ച് മോഷണം; 6 പവന്റെ സ്വർണാഭരണങ്ങളും വെള്ളി കുടവും 23,000 രൂപയും നഷ്ടപ്പെട്ടു; പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ച് മോഷണം; 6 പവന്റെ സ്വർണാഭരണങ്ങളും വെള്ളി കുടവും 23,000 രൂപയും നഷ്ടപ്പെട്ടു; പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ: ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.

6 പവനോളം സ്വർണാഭരണങ്ങളും വെള്ളി, പണം എന്നിവയും നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.

ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ഓഫീസിന്റെ പൂട്ടു തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഓഫീസിലെ അലമാര തുറന്നാണ് സ്വർണ്ണവും പണവും കവർന്നത്. ക്ഷേത്രത്തിലെ കിരീടം, മാല, താലി, സ്വർണ്ണവേൽ ഉൾപ്പടെ 6 പവൻ സ്വർണ്ണമാണ് നഷ്ടമായത്. 2 വെള്ളിക്കുടവും 23000 രൂപയും കവർന്നിട്ടുണ്ട്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group