മാർക്കറ്റിംഗിനായി എത്തിയ യുവതിയെ വീടിനകത്തേക്കു വലിച്ചുകയറ്റി ലൈംഗികാതിക്രമത്തിനിരയാക്കി ; ചാവക്കാട് പീഡന കേസിലെ പ്രതികൾ പോലീസിന്റെ പിടിയിൽ

Spread the love

ചാവക്കാട് : വ്യത്യസ്ഥ പീഡന കേസുകളിലായ്  രണ്ട് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ. മാർക്കറ്റിംഗിനായി എത്തിയ യുവതിയെ വീടിനകത്തേക്കു വലിച്ചുകയറ്റി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ

video
play-sharp-fill

മണത്തല പള്ളിത്താഴം തെരുവത്ത് പീടിയേക്കല്‍ അലിക്കുട്ടി (60)യെയാണ് ഇൻസ്പെക്ടർ വി.വി. വിമലിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമം കാണിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂർത്തിയാകാത്ത മധ്യവയസ്കൻ പിടിയില്‍. കടപ്പുറം പുതിയങ്ങാടി പണ്ടാരി അബ്ദുല്‍ ലത്തീഫിനെ(54)യാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി. വിമലിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ്.

ഒളിവിലായിരുന്ന പ്രതി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ചുറ്റി സഞ്ചരിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.