play-sharp-fill
ബസിൽ വച്ച് വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികള്‍ അറസ്റ്റില്‍

ചാവക്കാട്: പൊന്നാനി റൂട്ടിലോടുന്ന ബസ്സില്‍ യാത്ര ചെയ്തിരുന്ന മണത്തലയില്‍ താമസിക്കുന്ന 67 കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതികൾ പിടിയിൽ.

തമിഴ്‌നാട് തൂത്തുക്കുടി അണ്ണാനഗറില്‍ താമസിക്കുന്ന മുരുകന്‍ ഭാര്യ കല്ല്യാണി(42), രാജു ഭാര്യ കണ്‍മണി(32)എന്നിവരെയാണ് ചാവക്കാട് എസ്‌എച്ച്‌ഒ വി.വി.വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ചാവക്കാട് ബസ് സ്റ്റാന്റില്‍ നിന്നും തിരുവത്ര കോട്ടപ്പുറത്തുളള വീട്ടിലേക്ക് ബസ്സില്‍ പോകവേ മുല്ലത്തറയില്‍ വെച്ചാണ് ഈ യുവതികള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്.മാല പൊട്ടിക്കാന്‍ ശ്രമിച്ചത് മനസ്സിലായ സ്ത്രീ ബഹളം വെക്കുകയും,ഉടനെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതികള്‍ ബസ്സില്‍ നിന്ന് ചാടിയിറങ്ങുകയും ചെയ്തു.ഉടനെ സ്ഥലത്തെത്തിയ ചാവക്കാട് എസ്‌ഐ മനോജും,സംഘവും സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group