ചാവക്കാട് പിള്ളേരിക്കൽ ശിവക്ഷേത്രമതിലിൽ പോത്തിന്റെ തല കൊണ്ടുവെച്ച് സാമൂഹ്യ വിരുദ്ധർ; ഗണേശോത്സവം ഉൾപ്പെടെ സംഘടിപ്പിക്കാൻ ഹൈന്ദവ വിശ്വാസികൾ തയ്യാറെടുക്കുമ്പോൾ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമമെന്ന് നാട്ടുകാർ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ചാവക്കാട് പിള്ളേരിക്കൽ ശിവക്ഷേത്രത്തിൽ ഉപപ്രതിഷ്ഠയ്‌ക്ക് മുകളിലെ ക്ഷേത്രമതിലിൽ പോത്തിന്റെ തല പോത്തിന്റെ തല കൊണ്ടുവെച്ച് സാമൂഹ്യവിരുദ്ധർ. വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമെന്നാണ് നാട്ടുകാരുടെ ആരോപണം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വർഷങ്ങളായി പിള്ളേരിക്കൽ കുടുംബം ആരാധന നടത്തിവരുന്ന ശിവക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള പിള്ളേരിക്കൽ കുടുംബത്തിലെ നാല് പേരെ 2005ൽ നവാസ് എന്നയാൾ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനുശേഷം സംരക്ഷിച്ചു പോന്നിരുന്ന ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. പ്രദേശത്ത് വരും ദിവസങ്ങളിൽ ഗണേശോത്സവം ഉൾപ്പെടെ സംഘടിപ്പിക്കാൻ ഹൈന്ദവ വിശ്വാസികൾ തയ്യാറെടുക്കുമ്പോഴാണ് സംഘർഷം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള നീക്കമെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കേസെടുക്കുമെന്നായിരുന്നു പോലീസ് നാട്ടുകാരോട് പറഞ്ഞത്. പോലീസിന്റെ സമീപനം നാട്ടുകാർക്ക് തൃപ്തികരമായിരുന്നില്ല. തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് എസിപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.