ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാൻമാർക്ക് വീരമൃത്യു

Spread the love

 

റായ്പുർ: ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേ മാവോവാദികൾ ആക്രമണം നടത്തുകയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

 

മാവോയിസ്റ്റുകൾ ഐ ഇ ഡി ഉപയോഗിച്ച് വാഹനം പൊട്ടിത്തെറിപ്പിക്കുകയായിരുന്നു. കുത്രു ബെദ്രെ റോ‍ഡിൽ സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. ഇത് വഴി വാഹനം കടന്നുപോയപ്പോഴാണ് സ്ഫോടനം നടന്നത്.

 

മാവോവാദികൾക്കെതിരായ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരേ ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് മേഖലയിൽ സുരക്ഷാ സേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയും രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് വിമതരെ വധിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group