ഇന്ത്യയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാൻ ഒരു വര്‍ഷം സൗജന്യം; വന്‍ പ്രഖ്യാപനവുമായി ഓപ്പണ്‍ എഐ

Spread the love

ബെംഗളൂരു: ഇന്ത്യയില്‍ ഓപ്പണ്‍എഐ അവരുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ ഗോ പ്ലാൻ (ChatGPT Go) ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി. പരിമിതമായ കാലയളവിലേക്കുള്ള ഈ ഓഫര്‍ 2025 നവംബർ നാല് മുതല്‍ രാജ്യത്ത് ലഭിക്കും.

video
play-sharp-fill

ഇന്ത്യയടക്കമുള്ള വിപണികളെ ലക്ഷ്യമിട്ടുള്ള ചാറ്റ്‌ജിപിടിയുടെ മിഡ്-ടയര്‍ പ്ലാനാണ് മാസംതോറും 399 രൂപ ഈടാക്കിയിരുന്ന ‘ചാറ്റ്ജിപിടി ഗോ’ സബ്‌സ്‌ക്രിപ്ഷന്‍. ഈ ചാറ്റ്‌ജിപിടി പ്ലാനാണ് ഇപ്പോള്‍ ഒരു വര്‍ഷക്കാലത്തേക്ക് ഇന്ത്യയിലുള്ളവര്‍ക്ക് ഓപ്പണ്‍എഐ സൗജന്യമാക്കിയിരിക്കുന്നത്.

ഭാരതി എയര്‍ടെല്ലുമായി സഹകരിച്ച്‌ സൗജന്യ എഐ സേവനം നല്‍കുന്ന പെര്‍പ്ലെക്‌സിറ്റിക്കും 19,500 രൂപ വിലയുള്ള എഐ പ്രോ മെമ്ബര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കിയ ഗൂഗിളിനും നേരിട്ട് വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ചാറ്റ്ജിപിടി ഗോ പ്ലാൻ ഓപ്പണ്‍എഐ ഒരു വര്‍ഷക്കാലത്തേക്ക് ഇപ്പോള്‍ സൗജന്യമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group