
എഐ ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കാതെ മനുഷ്യർക്ക് ഇപ്പോൾ ഒരു ദിവസം പോലും കടന്നു പോകാത്ത അവസ്ഥയിലാണ്. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന എഐ ചാറ്റ്‌ബോട്ടുകളില്‍ ഒന്നാണ്.
ആക്സിയോസിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഇപ്പോള്‍ പ്രതിദിനം 2.5 ബില്യണിലധികം (250 കോടി) ചോദ്യങ്ങള്‍ (പ്രോംപ്റ്റുകള്‍) ചാറ്റ്ജിപിടിയിലേക്ക് അയയ്ക്കപ്പെടുന്നു. ഇതില്‍ 330 ദശലക്ഷം (33 കോടി) ചോദ്യങ്ങള്‍ മാത്രം അമേരിക്കയില്‍ നിന്നാണ് വരുന്നത് എന്നാണ് റിപ്പോർട്ടുകള്‍. അതുകൊണ്ടുതന്നെ ചാറ്റ്ജിപിടി ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം ജനപ്രിയമാകുന്നുവെന്ന് വ്യക്തമാക്കുന്നു.
ആക്സിയോസിന്‍റെ റിപ്പോർട്ട് പ്രകാരം, ചാറ്റ്ജിപിടി ദിവസവും ദശലക്ഷക്കണക്കിന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ട്. ഡിസംബറില്‍ ന്യൂയോർക്ക് ടൈംസ് ഡീല്‍ബുക്ക് ഉച്ചകോടിയില്‍ ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാൻ പറഞ്ഞത്, ചാറ്റ്ജിപിടി പ്രതിദിനം 1 ബില്യണ്‍ പ്രോംപ്റ്റുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ്. ഇപ്പോള്‍ അത് ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകമെമ്ബാടുമുള്ള ഏകദേശം 10 ശതമാനം ആളുകള്‍ ചാറ്റ്‍ജിപിടി ഉപയോഗിക്കുന്നുണ്ടെന്ന് സാം ആള്‍ട്ട്മാൻ വെളിപ്പെടുത്തി. ഡിസംബറില്‍ ചാറ്റ്‍ജിപിടിക്ക് പ്രതിവാരം 300 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. മാർച്ചോടെ ഈ സംഖ്യ 500 ദശലക്ഷമായി വർധിച്ചു. മെയ് മാസത്തില്‍, കഴിഞ്ഞ ഒരു വർഷത്തിനിടെ ദൈനംദിന സജീവ ഉപയോക്താക്കളുടെ എണ്ണം നാലിരട്ടിയായി വർധിച്ചതായി റിപ്പോർട്ടുകള്‍ വന്നിരുന്നു.
ഗൂഗിളിന്‍റെ ദൈനംദിന സെര്‍ച്ച് വോളിയത്തിന്‍റെ അഞ്ചിലൊന്ന് ഇപ്പോള്‍ ചാറ്റ്ജിപിടി കൈകാര്യം ചെയ്യുന്നു. ഇത് 14-16 ബില്യണ്‍ അന്വേഷണങ്ങളാണ്. ലിങ്കുകള്‍ നല്‍കുന്ന പരമ്ബരാഗത സെർച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ചാറ്റ്‍ജിപിടി നേരിട്ടുള്ള സംഭാഷണപരമായ പ്രതികരണങ്ങള്‍, സംഗ്രഹങ്ങള്‍, കോഡിംഗ്, എഴുത്ത് തുടങ്ങിയ ജോലികളില്‍ സഹായം തുടങ്ങിയവ വാഗ്‌ദാനം ചെയ്യുന്നു.
അതേസമയം, ചാറ്റ്‍ജിപിടി പ്ലസിന്‍റെ പണമടച്ചുള്ള പതിപ്പും ലഭ്യമാണെങ്കിലും മിക്ക ആളുകളും ഇപ്പോഴും സൗജന്യ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇതിന് കാരണം അതിന്‍റെ ഉപയോക്തൃ-സൗഹൃദ ഇന്‍റർഫേസും നിരവധി സവിശേഷതകളുമാണ്. ചാറ്റ്‍ജിപിടിയുടെ സഹായത്തോടെ പഠനം മുതല്‍ ഓഫീസ് ജോലി വരെ പലരും ചെയ്യുന്നു.
ഭാവിയില്‍ വെറും ചോദ്യോത്തരങ്ങളില്‍ മാത്രം ഒതുങ്ങാൻ ഓപ്പണ്‍എഐ ആഗ്രഹിക്കുന്നില്ല. ഗൂഗിള്‍ ക്രോമുമായി നേരിട്ട് മത്സരിക്കുന്ന ഒരു എഐ പവർഡ് വെബ് ബ്രൗസർ കൊണ്ടുവരാൻ ഓപ്പണ്‍എഐ ഇപ്പോള്‍ തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഇതിനുപുറമെ ഓപ്പണ്‍എഐ അടുത്തിടെ ചാറ്റ് ജിപിടി ഏജന്‍റ് എന്ന പുതിയ ടൂള്‍ പുറത്തിറക്കി. ഉപയോക്താവിന്‍റെ കമ്ബ്യൂട്ടറിലെ ജോലികള്‍ സ്വന്തമായി പൂർത്തിയാക്കാൻ ഇതിന് കഴിയും. പൂർണമായും സ്വയം നിയന്ത്രിതമാണ് ഈ ടൂള്‍. അതായത് ഉപയോക്താവ് കമാൻഡുകള്‍ തുടര്‍ച്ചയായി നല്‍കേണ്ടതില്ല എന്നർഥം.