മലയാള സിനിമയിലെ പ്രിയ നടി ചാർമിള ആശുപത്രിയിൽ ; ആരും സഹായിക്കാനില്ലാതെ ജീവിതം ദുരിതത്തിൽ
സ്വന്തം ലേഖകൻ
ചെന്നൈ: മലയാള സിനിമാ ലോകത്തെ പ്രിയ നടി ചാർമിളയെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ . അസ്ഥിരോഗത്തെ തുടർന്ന് കിൽപ്പുക് സർക്കാർ ആശുപത്രിയിലാണ് ചാർമിള ചികിത്സ തേടിയതെന്നും സഹായിക്കാൻ ആരുമില്ലാതെ ദുരിതാവസ്ഥയിലാണ് താരം.
സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിന് ശേഷം ചെന്നൈയിൽ മകനോടൊപ്പം താമസിച്ചുവരികയായിരുന്നു ചാർമിള. രോഗബാധിതയായ അമ്മയും ചാർമിളയക്കൊപ്പമാണ് കഴിയുന്നത്. ലാൽ ജോസ് സംവിധാനെ ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് കൂടുതൽ ചിത്രങ്ങളിലൊന്നും ചാർമിളയെ കണ്ടിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ് നടൻ വിശാലാണ് ചാർമിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നത്. ഒരു കാലത്ത് മലയാളസിനിമയിലെ മുൻനിര നായികമാരിലൊരാളായിരുന്ന ചാർമിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇക്കാര്യം ചാർമിള
തന്നെ അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുമുണ്ടായിരുന്നു