
ഡൽഹി: ബ്രിട്ടണിലെ ചാള്‍സ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചു:
ബക്കിംഗ്ഹാം കൊട്ടാരമാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്.
ചികിത്സ ഉടൻ തുടങ്ങുമെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കി. എന്തുതരം അർബുദമാണ് രാജാവിന് ബാധിച്ചിരിക്കുന്നതെന്ന് പരാമർശിച്ചിട്ടില്ല.
നിലവില്‍ കൊട്ടാരത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്ന സാഹചര്യത്തില്‍ വൈകാതെ തന്നെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് താത്കാലികമായി ഒഴിയുമെന്നും അധികൃതർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
75-കാരനായ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാർത്ത പുറത്തുവരുമ്പോള്‍ ഉണ്ടാകാനിടയുള്ള ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാനാണ് അർബുദ ബാധയെക്കുറിച്ച് വെളിപ്പെടുത്താൻ രാജാവ് തന്നെ ആവശ്യപ്പെട്ടതെന്ന് കൊട്ടാരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കാൻസറിനോട് പൊരുതുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് വേണ്ടി കൂടിയാണ് വിവരം പങ്കുവയ്‌ക്കാൻ രാജാവ് തയ്യാറായതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.