
ഗവര്‍ണറുടെ പേരക്കുട്ടിയുടെ പ്രായമാണ് SFI പ്രവര്‍ത്തകര്‍ക്ക്. SFIയുടേത് സ്വാഭാവിക പ്രതിഷേധമാണ്. അത് അതിന്റെ സ്പിരിറ്റില്‍ കണ്ടാല്‍ മതി.
ജനാധിപത്യ രീതിയില്‍ സമരം നടത്താൻ എസ്‌എഫ്‌ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബാനര്‍ ഉയര്‍ത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്കര്‍ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളര്‍ന്നു വന്ന പ്രസ്ഥാനമാണ് എസ്‌എഫ്‌ഐ. അതിനെ ഗവര്‍ണര്‍ ആ രീതിയില്‍ കാണണം. ക്രിമിനല്‍ സംഘമല്ലെന്നും സ്പീക്കര്‍ എ എൻ ഷംസീര്‍ വ്യക്തമാക്കി.


