ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുല്‍ത്താനയെ ഒന്നാം പ്രതിയാക്കി ഇന്ന് കുറ്റപത്രം സമർപ്പിക്കും

Spread the love

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തസ്ലീമ സുല്‍ത്താനയെ ഒന്നാം പ്രതിയാക്കി ഇന്ന് കുറ്റപത്രം സമർപ്പിക്കും. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ല. നടൻ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി. ശ്രീനാഥ് ഭാസി ഉള്‍പ്പെടെ 5 സാക്ഷികളുടെ രഹസ്യ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. 49 പേരാണ് കേസിലുള്ള മറ്റ് സാക്ഷികള്‍.

തസ്ലീമ സുല്‍ത്താനയാണ് ഒന്നാംപ്രതി. തസ്‌ലീമയുടെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കളും സാക്ഷികളാണ്. കഴിഞ്ഞ മാസം രണ്ടിനാണ് മൂന്നു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയും കൂട്ടാളിയും പിടിയിലായത്. ബെംഗളുരുവില്‍ നിന്ന് എറണാകുളത്ത് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴ ഓമനപ്പുഴയിലെ ഗാർഡൻ എന്ന റിസോർട്ടില്‍ എത്തിച്ചപ്പോള്‍ ആണ് എക്സൈസ് പിടികൂടിയത്. ആവശ്യക്കാർ എന്ന രീതിയില്‍ കെണിയൊരുക്കിയാണ് എക്സൈസ് സംഘം പ്രതികളെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ എത്തിച്ചത്.

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം ചേരാന്‍ കേന്ദ്രസര്‍ക്കാര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാഥ് ഭാസി , ഷൈൻ ടോം ചാക്കോ ഉള്‍പ്പടെയുള്ള ചലച്ചിത്ര നടന്മാർക്ക് ഹൈബ്രിഡ് കഞ്ചാവ്‌ കൈമാറിയതായി പ്രതി എക്സൈസിന് മൊഴി നല്‍കിയിരുന്നത്. സാധരണ കഞ്ചാവിനേക്കാള്‍ 20 മടങ്ങ് ലഹരിയാണ് ഹൈബ്രിഡ് കഞ്ചാവിന്.

എംഡിഎംഎയെക്കാള്‍ അപകടകാരി. ഹൈഡ്രോപോണിക് കൃഷിരീതിയില്‍ തായിലാൻഡില്‍ വികസിപ്പിച്ചതാണ് ഹൈബ്രിഡ് കഞ്ചാവ്. എയർപോർട്ടിന് പുറത്ത് ഇത്രയും വലിയ അളവ് പിടികൂടുന്നത് അടുത്ത കാലത്ത് ആദ്യമായാണ്.