video
play-sharp-fill

ചാർജ് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷ  ബാറ്ററികൾ പൊട്ടിത്തെറിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു. ഉത്തർപ്രദേശ് ലഖ്നൗവിലെ നിവാർ മേഖലയിലാണ് ദാരുണ സംഭവമുണ്ടായത്

ചാർജ് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷ ബാറ്ററികൾ പൊട്ടിത്തെറിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു. ഉത്തർപ്രദേശ് ലഖ്നൗവിലെ നിവാർ മേഖലയിലാണ് ദാരുണ സംഭവമുണ്ടായത്

Spread the love

സ്വന്തം ലേഖകൻ

ലഖ്നൗ: ചാർജ് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷ ബാറ്ററികൾ പൊട്ടിത്തെറിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു. ഉത്തർപ്രദേശ് ലഖ്നൗവിലെ നിവാർ മേഖലയിലാണ് ദാരുണ സംഭവമുണ്ടായത്.

വ്യാഴാഴ്ച പുലർച്ചെയാണ് അപകടം നടക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറുടെ ഭാര്യയും മൂന്ന് മക്കളും സഹോദര പുത്രിയും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു. മുറിക്കുള്ളിലാണ് ഓട്ടോറിക്ഷയുടെ ബാറ്ററികൾ ചാർജ് ചെയ്യാൻ വെച്ചിരുന്നത്. കൂട്ടത്തിൽ ഒരു ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഭാതകൃത്യത്തിനായി എഴുന്നേറ്റ ഭർത്താവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്.

തുടർന്ന്ഭർത്താവും നാട്ടുകാരും അപകടവിവരം
പൊലീസിനെ അറിയിക്കുകയായിരുന്നു.
യുവതിയ്ക്കും നാല് കുട്ടികൾക്കും
ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ യുവതിയും മകനും ബന്ധുവായ കുട്ടിയും മരിക്കുകയായിരുന്നു.

എട്ട് വയസുകാരിയായ മകളും ഏഴ് മാസം
പ്രായമായ മകനും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags :