
സ്വന്തം ലേഖകൻ
കോട്ടയം: പാലായിൽ നവകേരള സദസിനായി സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്‌ളെക്‌സില്‍ അജ്ഞാതൻ കരി ഓയിൽ ഒഴിച്ചു. കരി ഓയിൽ ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തുണികൊണ്ട് തല മറച്ചതിന് ശേഷമായിരുന്നു കരി ഓയിൽ ഒഴിച്ചത്. സിപിഎം പ്രവർത്തകർ പോലീസിൽ പരാതി നൽകി.
തിങ്കളാഴ്ച പുലർച്ചെയാണ് സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡിൽ സാമൂഹ്യവിരുദ്ധൻ കരി ഓയിൽ ഒഴിച്ചത്. കഴിഞ്ഞദിവസം റോഡിൽ സ്ഥാപിച്ചിരുന്ന മന്ത്രിമാരുടെ ഫോട്ടോകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഐഎം പൊലീസിൽ പരാതി നൽകിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരി ഓയിൽ ഒഴിച്ച ഫ്ലക്സ് ബോർഡ് പാർട്ടി പ്രവർത്തകർ മാറ്റി. ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നതിന്റെ എതിർ വശത്തെ കടയുടെ മുൻഭാഗത്ത് കൂടി റോഡ് മുറിച്ച് കടന്ന് കരി ഓയിൽ ഒഴിച്ച ശേഷം കടന്നുപോകുന്ന അജ്ഞാതന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ തല തുണികൊണ്ട് മറച്ചിട്ടുണ്ട്. കൃത്യം ചെയ്ത ആളുടെ മുഖം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.