play-sharp-fill
കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധിതർ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ട് ജില്ല കളക്ടർ : സി എം എസ് കോളേജ് ജംഗ്ഷനിലുള്ള എ.എം. ബേക്കറി മുതൽ ഇല്ലിക്കലിൽ മീൻ കട വരെ യാത്ര,  തുടർന്ന് റാന്നിയിലേയ്ക്ക്

കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധിതർ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ട് ജില്ല കളക്ടർ : സി എം എസ് കോളേജ് ജംഗ്ഷനിലുള്ള എ.എം. ബേക്കറി മുതൽ ഇല്ലിക്കലിൽ മീൻ കട വരെ യാത്ര, തുടർന്ന് റാന്നിയിലേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 2 വ്യക്തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8 വരെ ഉള്ള ദിവസങ്ങളിൽ യാത്ര ചെയ്തിട്ടുള്ള പൊതു സ്ഥലങ്ങൾ അവിടെ അവർ ചിലവഴിച്ച സമയം എന്നിവയാണ് ഈ ഫ്‌ലോ ചാർട്ടിൽ വിവരിക്കുന്നത്. രോഗിയുടെ കോഡ് 1 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. 2 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജില്ലയിൽ രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ സഞ്ചരിച്ച തിയതിയും സ്ഥലവും ആണ്.

R1…

29-2-2020 രാവിലെ 10.30ന് ഹോട്ടൽ ആര്യാസ് കൂത്താട്ടുകുളം മൂവാറ്റുപുഴ റോഡ്(സ്വന്തം വാഹനം), 1-3-2020 രാവിലെ 10 മുതൽ
10.30വരെ ചെങ്ങളം വായനശാല പെട്രോൾ പമ്പ് ഉസ്മാൻ കവല (ബൈക്ക്), 2-3-2020 രാവിലെ 10.30 ബന്ധുവിന്റെ വീട് പുനലൂർ(സ്വന്തം കാർ), 2-3-2020 രാവിലെ 8.30- 9.00 ഹോട്ടൽ റാണി ഗെയ്റ്റ് എക്‌സിക്യൂട്ടിക്ക് ബാർ റാന്നി, 3-3-2020 രാവിലെ 10 മുതൽ 10.30 റൂബിസ് ജുവൽ ഷോപ്പ് ചെങ്ങളം, ഡോ വിനോദ് മാണീസ് ക്ലിനിക്ക് തിരുവാതുക്കൽ, 4-3-2020 ഉച്ചക്കഴിഞ്ഞ് ജോമിസ് വർക്ക് ഷോപ്പ് ചിങ്ങവനം(സ്വന്തം കാർ), ഉച്ചകഴിഞ്ഞ് 2ന് രാജേഷ് ഷോപ്പ് കോടിമത(സ്വന്തം കാർ), രാത്രി 8.30ന് മാർത്തോമ ആശുപത്രി റാന്നി(സ്വന്തം കാർ),5-3-2020 ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോസ്‌കോ ജൂവലേഴ്‌സ് പത്തനംതിട്ട (സ്വന്തം കാർ), മൂന്നു മണി കഴിഞ്ഞു ഹോട്ടൽ റാണി ഗെയ്റ്റ് റാന്നി, രാത്രി 8.30 മുതൽ 9 വരെ എ.എം. ബേക്കേഴ്‌സ് സി.എം.എസ് കോളജ് കോട്ടയം (സ്വന്തം കാർ), 6-3-2020 രാവിലെ 10.30 ഡോ. വിനോദ് മാണിസ് ക്ലിനിക്ക് തിരുവാതുക്കൽ (സ്വന്തം കാർ), 7-3-2020 ഉച്ചക്കഴിഞ്ഞ് വീടു കേറി താമസം സുജിൽസ് ഹൗസ് ചെങ്ങളം (ബൈക്ക്), തുടർന്ന് 3 മുതൽ 4 വരെ മീൻ കട ഇല്ലിക്കൽ (ബൈക്ക്), 9.30 മുതൽ 10 വരെ ആമ്പക്കുഴി തട്ടുകട ചെങ്ങളം (ബൈക്ക്), 8-3-2020 മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

R2…

29-2-2020 രാവിലെ 10.30 ഹോട്ടൽ ആര്യാസ് കൂത്താട്ടുകുളം മൂവാറ്റുപുഴ റോഡ്,2-3-2020 രാവിലെ 10.30 ബന്ധുവിന്റെ വീട് പുനലൂർ, 3-3-2020 രാവിലെ 11 മുതൽ 12 വരെ ഷോപ്പിംഗ് ഗോൾഡൻ ഹൈപ്പർ മാർക്കറ്റ്് റാന്നി,4-3-2020 വൈകുന്നേരം മാർത്തോമ പ്രൈവറ്റ് ക്ലിനിക്ക് റാന്നി, 5-3-2020 ഉച്ചയ്ക്ക്് 12 മുതൽ 3 വരെ ജോസ്‌കോ ജൂവലേഴ്‌സ് പത്തനംതിട്ട, മൂന്നു മണി കഴിഞ്ഞു ഹോട്ടൽ റാണി ഗെയ്റ്റ് റാന്നി, രാത്രി 8.30 മുതൽ 9 വരെ എ. എം. ബേക്കേഴ്‌സ് സി.എം.എസ് കോളജ് കോട്ടയം, 6-3-2020 രാവിലെ 10.30 ഡോ. വിനോദ് മാണിസ് ക്ലിനിക്ക് ചെങ്ങളം, 8-3-2020 മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

ഈ തീയതികളിൽ നിശിചിത സമയങ്ങളിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് അവർക്ക് ബന്ധപ്പെടുവാൻ 0481 2583200, 7034668777 എന്നീ നമ്പറുകൾ നൽകുന്നു. ഇതിൽ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിർഭാഗ്യവശാൽ ശ്രദ്ധയിൽ പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകൾക്കു ആവശ്യമായ സഹായങ്ങൾ ചെയുന്നതിനാണ് മുകളിൽ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നത്. എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.