മുണ്ടക്കയം : വീട്ടിലും പുരയിടത്തിലുമായി ചാരായം വാറ്റിയ ആളെ പിടികൂടി കാഞ്ഞിരപ്പള്ളി എക്സൈസ്. ഇയാളിൽ നിന്ന് കോടയും ചാരായവും പിടിച്ചെടുത്തു.
മുണ്ടക്കയം ഏന്തയാർ, ചാത്തൻപ്ലാപ്പള്ളി പാലവിളയിൽ വീട്ടിൽ രാജു പി ജി (70) യെയാണ് കാഞ്ഞിരപ്പള്ളി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സുധി. കെ സത്യപാലനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
80 ലിറ്റർ കോടയും 200 മില്ലി ലിറ്റർ ചാരായവും ഗ്യാസ് സ്റ്റൗ അടക്കമുള്ള വാറ്റ് ഉപകരണങ്ങളും പ്രതിയുടെ വീട്ടിനുള്ളിൽ നിന്നും സമീപത്തു നിന്നും കണ്ടെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപ പ്രദേശത്തെ ചിലർക്ക് ചാരായം ലഭിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചതും റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയതും.
കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ സുധി കെ സത്യപാലന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സ്റ്റാൻലി ചാക്കോ, സുരേഷ് കുമാർ കെ എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു പി എ, വിശാഖ് കെ വി, സനൽ മോഹൻദാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.