
കഴിഞ്ഞ ദിവസം അന്തരിച്ച കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ മൃതദേഹം ഇന്നു 2.30 മുതൽ 4 വരെ ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് 5നു കുറവിലങ്ങാട് തോട്ടുവാ ജംക്ഷനിലെ കുടുംബവീട്ടിൽ എത്തിക്കും. സംസകാരം നാളെ 11.30നു കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടനദേവാലയത്തിൽ
കോട്ടയം :കെഎസ്‌യുവിന്റെ യും യൂത്ത് കോൺഗ്രസിന്റെയും വീര്യമുള്ള സമരമുഖമായിരുന്നു ജോബോയ് ജോർജ് . കെഎസ് യു സംസ്‌ഥാന ജനറൽ സെക്രട്ടറി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ബസേലിയസ് കോളജിൽ യൂണിയൻ ചെയർമാനുമായിരുന്നു. കലക്ടറേറ്റ് മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ വരെയുള്ള നീണ്ട ഒട്ടേറെ സമരം നയിച്ചത് ജോബോയ് ആണ്.
സമര മുഖങ്ങളിൽ പരുക്കേറ്റി ട്ടുള്ള ജോബോയ് തിരുവനന്ത പുരത്തു നടത്തിയ സമര ത്തിൽ അറസ്‌റ്റ് വരിച്ച് രണ്ടാ ഴ്ച ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. എംജി സർവകലാശാലാ ക്യാംപസിൽ കെഎസ്‌യുവി നെ ശക്തിപ്പെടുത്തുന്നതിൽ സജീവമായി നിലകൊണ്ടിരുന്നു. എംജി സർവകലാശാലയിൽ 2005ൽ നടന്ന പരീക്ഷാ ക്രമക്കേ : ടുകൾ സംബന്ധിച്ചു കെഎസ്‌യു നടത്തിയ സമരം നയിച്ചത് ജോബോയ് ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി മാർക്കറ്റിൽ കുഴഞ്ഞു വീണാണ് മരണം .
ഇന്നു 2.30 മുതൽ 4 വരെ ഡിസിസി ഓഫിസിൽ മൃതദേ ഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് 5നു കുറവിലങ്ങാട് തോട്ടുവാ ജംക്ഷനിലെ കുടുംബവീട്ടിൽ എത്തിക്കും.
സംസകാര ശുശ്രൂഷകൾ നാളെ 11.30നു വീട്ടിൽ ആരംഭിക്കും. തുടർന്ന് 12.30നു കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടനദേവാലയത്തിൽ മൃതദേഹം സംസ്‌കരിക്കും. കുറവില ങ്ങാട് പാലയ്ക്കലോടി വീട്ടിൽ പി.വി.ജോർജിന്റെയും കൂട്ടിയമ്മ യുടെയും മകനാണ്.
ജോബോയ് ജോർജിൻ്റെ നി ര്യാണത്തിൽ പ്രതിപക്ഷനേതാ വ് വി.ഡി സതീശൻ അനുശോചിച്ചു