
തിരുവനന്തപുരം:പോലീസ് ഓഫീസറുടെ കാമഭ്രാന്ത് കാരണം ഒരു സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. കേരളംകണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയാണ് പടിയിറങ്ങിയത്. രാജ്യത്തിന്‍റെ അഭിമാനമായിരുന്ന ശാസ്ത്രഞ്ജരെ നാടിന് നഷ്ടമായി. അതാണ് ഐ.എസ്.ആര്‍.ഓ ചാരക്കേസ്. സിഐ വിജയന്‍ മറിയം റഷീദയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ മാധ്യമങ്ങള്‍ കുറ്റാരോപിതരായ ശാസ്ത്രഞ്ജരെ വാര്‍ത്തകളിലൂടെ നിരന്തരം ‘ബലാത്സംഗം’ ചെയ്തു-
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസ് ഇവ്വിധം ഇളകിയാടാൻ കാരണം മറിയം റഷീദയുടെ നിറ യവ്വനമായിരുന്നു. സ്മാർട്ട് വിജയൻ എന്ന പോലീസ് ഓഫീസര്‍ ഹോട്ടലില്‍ വച്ച് മറിയത്തെ കയറിപ്പിടിച്ചതും അത് അവള്‍ തടഞ്ഞതുമാണ് ചാരക്കഥയിലേയ്ക്ക് നയിച്ചതെന്നാണ് സിബിഐ പോലും കണ്ടെത്തിയിരിക്കുന്നത്.
നിയമം ആ വഴിക്ക് സഞ്ചരിക്കുകയാണെങ്കില്‍ പീഡന, ഗൂഡാലോചന കേസുകളില്‍ പ്രതി ചേര്‍ത്ത് വിജയനെ അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ അടക്കേണ്ടതാണ്.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ സ്ഥാന ചലനത്തിനുവരെ വഴിവെച്ച കേസാണിത്. ഒരു പോലീസ് ഓഫീസറുടെ കാമഭ്രാന്ത് കാരണം ഒരു സംസ്ഥാന സര്‍ക്കാര്‍തന്നെ അട്ടിമറിക്കപ്പെട്ടു. രാജ്യത്തിന്‍റെ അഭിമാനം ആയിരുന്ന ശാസ്ത്രഞ്ജരെ നാടിന് നഷ്ടമായി, അവര്‍ അപമാനിതരായി. സംഭവം നിസാരമല്ല. എന്നിട്ടും വിജയന്‍ വിജയശ്രീലാളിതനായി വാഴുന്നു.
‘പ്രതി’പ്പട്ടികയില്‍ മാധ്യമങ്ങളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റാരോപിതർക്കെതിരായ മാദ്ധ്യമ വിചാരണയുടെ ഒന്നാന്തരം ദൃഷ്ടന്തങ്ങളിലൊന്നായി ഇന്നും ഈ കേസ് വിലയിരുത്തപ്പെടുന്നു. ചാര കേസ് കത്തിപ്പടരാൻ കാരണം മലയാള മനോരമ പത്രത്തിന്റെ ഇടപെടലായിരുന്നു.
പൊലീസില്‍ ഇല അനങ്ങിയാല്‍ ഇന്ന് ചോദ്യം ചെയ്യാൻ മാധ്യമങ്ങളും പ്രതിപക്ഷവും കണ്ണില്‍ എണ്ണയൊഴിച്ചിരിക്കുന്നുണ്ട്. ഇക്കാലമൊന്നുമായിരുന്നില്ല അന്ന്. 30 വർഷം പിന്നിലേക്ക് ചിന്തിച്ചു നോക്കൂ. അന്ന് പത്രങ്ങള്‍ മാത്രമേയുള്ളു. ഏഷ്യാനെറ്റ് ടിവി വളരെ പ്രാരംഭ ദശയിലാണ്. മനോരമയടക്കമുള്ള പത്രങ്ങള്‍ക്ക് തിരുവനന്തപുരം എഡിഷൻപോലും ആയിട്ടില്ല. മാതൃഭൂമിക്ക് തിരുവനന്തപുരം എഡിഷൻ ഉണ്ട്. ഇന്നത്തെപ്പോലെയല്ല. ബഹുകേമന്മാരായിരുന്നു തിരുവനന്തപുരത്തെ പത്രസമൂഹം.
ചാരക്കേസ് തുടങ്ങുകയായി…
1994 ഒക്ടോബര്‍ 13 നായിരുന്നു അത്. അന്നാണ് സി ഐ എസ്. വിജയന്‍, തിരുവനന്തപുരം ഹോട്ടല്‍ സാമ്രാട്ടില്‍ താമസിക്കുകയായിരുന്ന മറിയം റഷീദയെ ഹോട്ടല്‍ മുറിയിലെത്തി കയറിപിടിച്ചത്. അവര്‍ വഴങ്ങിയില്ല. പിന്നെ ഇക്കഥ പുറത്തുവരാതിരിക്കാനായും റഷീദയോടുള്ള വാശി തീര്‍ക്കാനുമായി വിജയന്‍ കഥകള്‍ മെനയുകയായി.
ദേശാഭിമാനിയിലും തനിനിറത്തിലുമാണ് വാർത്ത ആദ്യം വരുന്നത്. അപ്പോള്‍ കഥയുടെ രൂപം മാറി, ഐ എസ് ആർ ഒ ചാരക്കേസിലെ കഥകള്‍ ചുരുളഴിയാൻ തുടങ്ങുകയായി. വാർത്ത ചർച്ചയായി, പ്രസ് ക്ലബ്ബിലും സെക്രട്ടേറിയറ്റിലെ മീഡിയ റൂമിലും എല്ലാം.ദേശാഭിമാനിയുടെയും തനിനിറത്തിൻ്റെയും വാർത്തകളുടെ പിന്നാമ്ബുറത്ത് ഇതാ കിടക്കുന്നു രണ്ട് സ്ത്രീകള്‍. മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും. വാർത്ത ദേശാഭിമാനി, തനിറം ലേഖകർക്ക് പൊലീസ് ചോർത്തിക്കൊടുത്തതാണ്. സി ഐയായിരുന്ന എസ്.വിജയനായിരുന്നു ഇതിനു പിന്നില്‍.
വിജയനുമായി അടുത്ത ബന്ധം സൂക്ഷിച്ചവരാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍. എസ് . വിജയൻ എന്നല്ല അദ്ദേഹം പൊലീസില്‍ അറിയപ്പെട്ടിരുന്നത്, സ്മാർട്ട് വിജയൻ എന്നായിരുന്നു. അത്രയ്ക്ക് സ്മാർട്ട് ആയിരുന്നു വിജയൻ.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആർ.ഒ. ചാരക്കേസിൻ്റെതുടക്കമായിരുന്നു അത്. തിരുവനന്തപുരം ഐ.എസ്.ആർ.ഒ ( ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്ബിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോർത്തിനല്‍കി എന്നതായിരുന്നു ആരോപണം.
രണ്ടു പെണ്ണുങ്ങള്‍
കഥയ്ക്കു പിന്നില്‍ രണ്ടു പെണ്ണുങ്ങളായതിനാല്‍ ചർച്ച കാടുകയറുക സ്വാഭാവികം. ദേശാഭിമാനിയുടെയും തനിനിറത്തിൻ്റെയും ലേഖകർക്ക് പൊന്നു വില. എവിടുന്നു കിട്ടി ഈസ്റ്റോറി ? അവർ സോഴ്സ് വെളിപ്പെടുത്തിയില്ല.പെണ്ണുകേസാണ്, പത്രം വിറ്റഴിയാൻ വേറൊന്നും വേണ്ട. എന്നിട്ടും മനോരമ പതിവുപോലെ സംയമനം പാലിച്ചു.
മനോരമ അങ്ങനെയാണ്. ഒരു കഥ കിട്ടിയാല്‍ നേരെ കേറി മേയില്ല. ഒന്നു രണ്ടു ദിവസം കഥ ചെറിയ വാർത്തയാക്കി ഒതുക്കും. പിന്നെ ആഞ്ഞടിയാണ്. പതുങ്ങിക്കിടന്ന് പിന്നെ പത്തി വിടർത്തുന്നതാണ് മനോരമ ശൈലി. അതേക്കുറിച്ച് മനോര എഡിറ്റോറിയലിലെ തമാശക്കഥ ഇതാണ്: ‘ആദ്യ രണ്ടു ദിവസം നാം അനങ്ങില്ല. അതുകഴിഞ്ഞാല്‍ സർവ സന്നാഹങ്ങളുമായി ഒരിറക്കമാണ്.. പിന്നെ ആ വാർത്തയെ ‘ബലാത്സംഗം ‘ചെയ്‌ത്താണ്.”
എങ്ങനെ ? കഥയെഴുതാൻ ഒരു പടയ്ക്കുള്ള ലേഖകരെ തിരഞ്ഞെടുക്കുകയാണ് പത്രത്തിൻ്റെപിന്നെ അവരെ കയറൂരി വിടുകയായി. പിന്നെ വാശിക്ക് കഥയെഴുത്താണ്. അതാണ് വാർത്താ ബലാത്സംഗം.
നമ്മുടെ കഥ മനോരമയെക്കുറിച്ച് അല്ലാത്തതിനാല്‍ തല്‍ക്കാലം ആ വിഷയം വിടുന്നു. ചാരക്കേസിലേക്ക് തിരികെ വരാം. കഥയെഴുത്ത് മനോരമയും മാതൃഭൂമിയും മത്സരിച്ച് ഏറ്റെടുത്തു. മംഗളം വിടുമോ ? കഥയുടെ ആശാന്മാരാണ് അവർ. നിറമുള്ള കഥയായാല്‍ പിന്നെ അവർ പേന താഴെ വയ്ക്കില്ല.
അവരുടെ അന്നത്തെ തിരുവനന്തപുരം ലേഖകനാകട്ടെ, പൈങ്കിളി എഴുതാൻ ബഹുകേമനും. അദ്ദേഹത്തിന് അന്നും പൊലീസില്‍ അശ്ലീല ബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു. വിജയനുവേണ്ടി /കഥ മെനഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ പിന്നെ എത്തിയതും ഇവിടെയാണ് മാതൃഭൂമിയിലുമുണ്ടായിരുന്നു പൊലീസിൻ്റെ തോളില്‍ കയ്യിട്ടു നടക്കുന്ന ബന്ധങ്ങളുണ്ടായിരുന്ന ലേഖകൻ.
പിന്നെ, പൊടിപൂരം
പൊലീസ് യഥേഷ്ടം കഥകള്‍ ചോർത്തി നല്‍കി. ചെറുകിട പത്രങ്ങള്‍ക്ക് കഥ നല്‍കാൻ രണ്ടു മൂന്നു പത്രലേഖകരെ പൊലീസ് ശട്ടം കെട്ടിയിരുന്നു. അതിനാല്‍ എല്ലാ ചെറിയ പത്രങ്ങള്‍ക്കും വാർത്ത കൃത്യമായി കിട്ടിക്കൊണ്ടിരുന്നു. അതായത് വാര്‍ത്തകളുടെ ഒരു ചെറിയ സാധ്യതപോലും നഷ്ടമാകരുതെന്ന് ആര്‍ക്കോക്കെയോ നിര്‍ബന്ധം ഉണ്ടായിരുന്നപ്പോലെ ! മറിയം റഷീദയും ഫൗസിയ ഹസനും ഐ എസ് ആർ ഒ ശാസ്ത്രജ്ഞരായ ശശികുമാറും നമ്ബി നാരായണനും പിന്നീട് അറസ്റ്റിലായി1994 ഒക്ടോബർ 20 നാണ് മറിയം റഷീദയെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 30 ന് നമ്ബി നാരായണനും അറസ്റ്റിലായി. നവംബർ 13 ന് ബാംഗ്ലൂരില്‍ വച്ചാണ് ഫൗസിയ ഹസനെ അറസ്റ്റ് ചെയ്യുന്നത്.)
മറിയം റഷീദയെ ഹാജരാക്കിയ വഞ്ചിയൂർ കോടതി മുറിയും പരിസരവും നിറഞ്ഞ് കവിഞ്ഞ് ആള്‍ക്കൂട്ടം. പത്രക്കാരുടേയും ഫോട്ടോഗ്രാഫർമാരുടെയും പട തന്നെയുണ്ട്. എല്ലാ കണ്ണുകളും ആ പെണ്ണിലേക്കാണ്. ഒരു നോക്കു കണ്ടാല്‍ മതി. സമൃദ്ധമാണ് മറിയം റഷീദയുടെ യൗവ്വനം.