video
play-sharp-fill

ലഞ്ച് ബോക്സില്‍ കൊടുത്തുവിടാൻ ഒരു കിടിലൻ ഐറ്റം തയ്യാറാക്കിയാലോ? കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിക്കൻ ചപ്പാത്തി റോള്‍ ഇതാ

ലഞ്ച് ബോക്സില്‍ കൊടുത്തുവിടാൻ ഒരു കിടിലൻ ഐറ്റം തയ്യാറാക്കിയാലോ? കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിക്കൻ ചപ്പാത്തി റോള്‍ ഇതാ

Spread the love

കോട്ടയം: ലഞ്ച് ബോക്സില്‍ കൊടുത്തുവിടാൻ ഒരു കിടിലൻ ഐറ്റം തയ്യാറാക്കിയാലോ? കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിക്കൻ ചപ്പാത്തി റോള്‍.

ആവശ്യമായ ചേരുവകള്‍

ചപ്പാത്തി – 5
ചിക്കൻ – 5 – 6 കഷ്ണം (എല്ല് ഇല്ലാത്തതോ അല്ലെങ്ങില്‍ എല്ല് കളജതോ കുറച്ച്‌ ഗ്രെവിയോട് കൂടി ചിക്കൻ കറിയില്‍ നിന്നും എടുക്കുക)
മുട്ട – 2
റെസ്ക് പൊടിച്ചത് – 1 കപ്പ്‌
മയോന്നൈസ് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിക്കൻ കറിയില്‍ നിന്നും എടുത്ത ചിക്കനും ഗ്രെവിയും നന്നായി മിക്സ്‌ ചെയ്ത് വക്കുക.ഇനി ചപ്പാത്തിയില്‍ എല്ലാം ഓരോ സൈഡില്‍ മയോന്നൈസ് പുരട്ടി വക്കുക.മുട്ട കുറച്ച്‌ ഉപ്പ് ചേർത്ത് നന്നായി പതപ്പിക്കുക. ചിക്കൻ മിക്സ്‌ കുറച്ചായി എടുത്ത് മയോന്നൈസ് പുരട്ടിയ ചപ്പാത്തിയില്‍ വച്ച്‌ റോള്‍ ചെയ്യുക. ഈ റോള്‍ രണ്ടായി മുറിച്ച്‌ ഓരോ റോളും മുട്ട മിക്സിലും തുടർന്ന് റിസ്ക് പൊടിയിലും മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.ഈസി ചിക്കൻ റോള്‍ റെഡി.

മയോന്നൈസ് ഇല്ലെങ്കില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. മുട്ടയുടെ വെള്ളയും വെളുത്തുള്ളി തൊലിയോട് കൂടിയതും കുറച്ച്‌ കുരുമുളക് പൊടിയും ഉപ്പും അല്പം വിനാഗിരിയും ഓയിലും ചേർത്ത് മിക്സിയില്‍ അടിച്ചാല്‍ ഹോം മെയ്ഡ് മയോന്നൈസ് റെഡി.