എളുപ്പത്തില്‍ തയ്യാറാക്കാൻ സാധിക്കുന്ന ഒരുഗ്രൻ ചപ്പാത്തി പിസ്സ തയ്യാറാക്കിയാലോ; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഇന്ന് പിസ്സ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. വളരെ കുറഞ്ഞ ചിലവില്‍ വീട്ടിലുള്ള ചേരുവകള്‍ കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒരു ചപ്പാത്തി പിസ്സ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

ചേരുവകള്‍

ചപ്പാത്തി – 2 എണ്ണം
മുട്ട – 2 എണ്ണം
ചെറുതായി അരിഞ്ഞ ഉള്ളി- 1 സ്പൂണ്‍
കുരുമുളക് പൊടി- ആവശ്യത്തിന്
ബട്ടർ- 1 സ്പൂണ്‍
ചീസ്- ആവശ്യത്തിന്
മഷ്റൂം – ചെറുതായി അരിഞ്ഞത്- 3 എണ്ണം
ബ്രൊക്കോളി അരിഞ്ഞത്- കാല്‍ കപ്പ്
പല നിറങ്ങളിലുള്ള ക്യാപ്സിക്കം – കാല്‍ കപ്പ്
ഒലീവ് ചെറുതായി അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
ഒറിഗാനോ- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തക്കാളി സോസ്- 2 ടേബിള്‍ സ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

മുട്ടയിലേയ്ക്ക് അരിഞ്ഞ ഉള്ളിയും കുരുമുളക് പൊടിയും ഉപ്പും ഇട്ട് അടിച്ചെടുക്കുക. ഇനി പാൻ അടുപ്പില്‍ വെച്ച്‌ ബട്ടർ ഇട്ടു കൊടുക്കുക. അതിന്റെ മുകളില്‍ ഒരു ചപ്പാത്തി വെച്ചു കൊടുക്കുക. അതിന്റെ മുകളില്‍ അടിച്ചെടുത്ത മുട്ടക്കൂട്ട് ഒഴിച്ചതിന് ശേഷം അതിന്‍റെ മുകളില്‍ ഒരു ചപ്പാത്തി കൂടി വെച്ച്‌ ഒന്ന് പ്രെസ് ചെയ്ത് കൊടുക്കുക. ഇത് ഒന്ന് മറിച്ചിട്ട് കൊടുത്തതിനു ശേഷം മുകളിലായി സോസ് തേച്ച്‌ കൊടുക്കുക. അതിനു മുകളില്‍ ചീസ് നിരത്തി കെടുക്കുക. ഇനി അതിന്റെ മുകളില്‍ അരിഞ്ഞ പച്ചക്കറികളും ഒലീവും ഇട്ടുകൊടുക്കുക. മുകളിലായി കുറച്ചുകൂടി ചീസ് ഇട്ട്, ഒറിഗാനോയും കുരുമുളകും തൂകി കൊടുത്ത് വളരെ കുറഞ്ഞ തീയില്‍ മൂടി വയ്ക്കുക. ചീസ് മെല്‍റ്റായി വരുമ്പോള്‍ തീ ഓഫ് ചെയ്യാം.