കോട്ടയം ചന്തക്കവലയിൽ നിയന്ത്രണം വിട്ട പിക്ക്-അപ്പ് മിനിവാൻ വൈദ്യുതിപോസ്റ്റിലിടിച്ചു മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം; ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നി​ഗമനം

Spread the love

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണവിട്ട പിക്ക് -അപ്പ് വാൻ റോഡരികിലെ പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം. ഡ്രൈവർ മരിച്ചു.
എറണാകുളം ചോറ്റാനിക്കര കനയന്നൂർ രമ്യാനിവാസിൽ മണികണ്ഠൻ (36) ആണ് മരിച്ചത്.

അപകടത്തിൽപെട്ട വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മേട്ടുപാളയത്തിൽ നിന്നും തിരുവനന്തപുരം ലുലുമാളിലേക്ക് സാധനങ്ങളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമീക നി​ഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവമറിഞ്ഞ് വെസ്റ്റ് പൊലീസും, ഫയർഫോഴ്സ് യൂണിറ്റും, കൺട്രോൺ റൂം യൂണിറ്റും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

മണികണഠനെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്കേറ്റ പരിക്ക് ​ഗുരുതരമായിരുന്നു. പിന്നീട് മെഡിക്കൽ കേളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.