play-sharp-fill
ചാനൽ ജഡ്ജിമാർ തമ്മിൽ പൊരിഞ്ഞ അടി; ട്വൻ്റിഫോറും ഏഷ്യാനെറ്റും നേർക്കുനേർ; സഹിന്‍ ആന്റണിയുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള പിതൃത്വ പരാമര്‍ശം വിവാദം; നാക്കുപിഴ ഏറ്റു പറഞ്ഞ് റോയി മാത്യുവും വിനുവും; ട്വന്റി ഫോറിന്റെ ജനപ്രീതി തകര്‍ക്കാന്‍ നീക്കമെന്ന് ശ്രീകണ്ഠന്‍ നായര്‍; വിനുവിനെ വിമര്‍ശിച്ച്‌ ഹര്‍ഷൻ; ചാനല്‍ തലപ്പത്തെ ഈഗോ വാര്‍ കടുക്കുന്നു

ചാനൽ ജഡ്ജിമാർ തമ്മിൽ പൊരിഞ്ഞ അടി; ട്വൻ്റിഫോറും ഏഷ്യാനെറ്റും നേർക്കുനേർ; സഹിന്‍ ആന്റണിയുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള പിതൃത്വ പരാമര്‍ശം വിവാദം; നാക്കുപിഴ ഏറ്റു പറഞ്ഞ് റോയി മാത്യുവും വിനുവും; ട്വന്റി ഫോറിന്റെ ജനപ്രീതി തകര്‍ക്കാന്‍ നീക്കമെന്ന് ശ്രീകണ്ഠന്‍ നായര്‍; വിനുവിനെ വിമര്‍ശിച്ച്‌ ഹര്‍ഷൻ; ചാനല്‍ തലപ്പത്തെ ഈഗോ വാര്‍ കടുക്കുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം: വാർത്തകളൊക്കെ അവിടെ നിൽക്കട്ടെ, ചാനൽ അവതാരകരുടെ ഈഗോ യുദ്ധത്തിന് ഒരു തീരുമാനമാകട്ടെ.


ചാനലുകള്‍ തമ്മിൽ വാര്‍ത്തകളെ ചൊല്ലിയല്ല ഇപ്പോൾ മത്സരം. പ്രൈം ടൈം ചര്‍ച്ചയില്‍ ചാനൽ മുഖമാകുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ അവതാരകര്‍ തമ്മിലുള്ള ഈഗോ വാറാണ് കൊഴുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടിൽ നടക്കുന്ന പ്രധാന സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യാനല്ല ചാനൽ അവതാരകർക്ക് തിടുക്കം. ചാനലുകളിലെ മുതിർന്ന മാധ്യമ പ്രവർത്തകർ തമ്മിലുള്ള ഈഗോ ക്ലാഷിൻ്റെ പേരിൽ ഊതി പെരുപ്പിക്കുകയാണ്. സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് മാതൃഭൂമിയിലെ മുതിർന്ന അവതാരകൻ വേണു ബാലകൃഷ്ണനെ ചാനൽ പുറത്താക്കിയിട്ട് അധികമായില്ല. അപ്പോഴേക്കും അടുത്ത അവതാരകർ വേദി കൈയേറി കഴിഞ്ഞു.

ഏഷ്യാനെററ് ന്യൂസിലെ വിനു വി ജോണും, 24 ന്യൂസിലെ ശ്രീകണ്ഠന്‍ നായരും തമ്മിലാണ് മുഖ്യ പോരെങ്കിലും ഇപ്പോള്‍ സൈഡ് ബഞ്ചിലിരുന്ന് കളി കണ്ടവരും കളത്തിലിറങ്ങി യുദ്ധത്തിനൊരുങ്ങുകയാണ്.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രൈം ടൈം ചര്‍ച്ചകളാണ് ഈഗോ വാറിന്റെ തുടക്കം.
24 ന്യൂസിന്റെ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്ക് മോന്‍സണുമായി ഉള്ള അടുപ്പം പുറത്തുവന്നതോടെ വിനു വി ജോണ്‍ ന്യൂസ് അവറില്‍ നിശിത വിമര്‍ശനം അഴിച്ചു വിട്ടു.

ഇതോടെ 24 ന്യൂസും ഏഷ്യാനെറ്റ് ന്യൂസും തമ്മിലുള്ള യുദ്ധവും ആരംഭിച്ചു. ന്യൂസ് അവറില്‍ അതിഥിയായി വന്ന മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യു സഹിന്‍ ആന്റണിയുടെ കുടുംബവുമായി ബന്ധപ്പെട്ട് നടത്തിയ പിതൃത്വ പരാമര്‍ശം വിവാദമായി. നാക്കുപിഴ ഏറ്റു പറഞ്ഞ് റോയി മാത്യുവും വിനുവും ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രശ്‌നം അവിടം കൊണ്ട് തീര്‍ന്നില്ല.

ട്വന്റി ഫോറിന്റെ ജനപ്രീതി തകര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്ന് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ ചാനലിലൂടെ പ്രസ്താവന നടത്തുകയും ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമര്‍ശമാണ് ന്യൂസ് അവറിലുണ്ടായതെന്ന് തുറന്നിട്ടുകയും ചെയ്തു. ന്യൂസ് അവറിന്റെ അവതാരകൻ എന്ന് പറയുന്ന ആള്‍, ന്യൂസ് അവറിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്‌മെന്റിനും വിശ്വസിക്കാന്‍ പറ്റില്ല, ആ തരത്തിലാണ് അദ്ദേഹം പറയുകയെന്നായിരുന്നു ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍.

ഏറ്റവും ഒടുവില്‍, പ്രമോദ് രാമന്‍ ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പിനെതിരെ വിനു വി ജോണ്‍ പേരു പറയാതെ നടത്തിയ അധിക്ഷേപമായി പുതിയ ചൂടന്‍ വിഷയം. വിനുവിനെ വിമര്‍ശിച്ച്‌ ട്രൂ കോപ്പിയിലെ ഹര്‍ഷനും രംഗത്തെത്തി.

അതേസമയം, വിനു വി ജോണ്‍ സമീപ ദിവസങ്ങളില്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളെയും ട്വിറ്ററില്‍ മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമനെതിരെ നടത്തിയ അധിക്ഷേപ പ്രയോഗങ്ങളും മുന്‍നിര്‍ത്തിയാണ് ചൊവ്വാഴ്ച ട്വന്റി ഫോര്‍ ചാനലിലെ പ്രൈം ടൈം ചര്‍ച്ച നടന്നത്.

‘അവതാരകര്‍ അതിരുവിടരുത്’ എന്ന തലക്കെട്ടിലുള്ള ചര്‍ച്ചയില്‍ അവതാരകന്‍ കെ ആര്‍ ഗോപീകൃഷ്ണനൊപ്പം സിപിഎം നേതാവ് എം.സ്വരാജ്, അലക്സാണ്ടര്‍ ജേക്കബ്, പി.ഡി.ടി ആചാരി, ജാന്‍സി ജെയിംസ്, പ്രേംകുമാര്‍ എന്നിവരായിരുന്നു പാനലില്‍.

യുപിയിലെ ലഖിംപൂരില്‍ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകന്‍ വാഹമനോടിച്ച്‌ കയറ്റിയതും കര്‍ഷക സമരത്തിനെതിരെയുള്ള പൊലീസ് നരനായാട്ടും ചര്‍ച്ച ചെയ്യാതെ മോന്‍സന്റെ കയ്യിലെ ചെമ്പോലയെക്കുറിച്ച്‌ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച ചെയ്തതിനെ വിമര്‍ശിച്ച്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മീഡിയ വണ്‍ എഡിറ്ററുമായ പ്രമോദ് രാമന്‍ ഫേസ്‌ബുക്ക് കുറിപ്പെഴുതിയിരുന്നു. പ്രമോദ് രാമനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു വിനു വി ജോണിന്റെ മറുപടി.

അമിതമായ അരക്ഷിതബോധത്തില്‍ ഉഴലുന്ന ഒരാള്‍ ഒരു മാധ്യമസ്ഥാപനത്തിൻ്റെ അധികാരം കൂടി കയ്യാളുമ്ബോഴത്തെ അപകടമാണ് ഏഷ്യാനെറ്റ് ന്യൂസില്‍ കാണുന്നതെന്നാണ് പ്രധാന വിമർശനം. ഏഷ്യാനെറ്റ് ന്യൂസിന്റെയും ട്വന്റി ഫോറിന്റെയും ഫ്‌ളോര്‍ പരസ്പരം തുപ്പിക്കളിക്കാനാണ് ഇരു ചാനലുകളിലേയും പ്രമുഖ മുഖങ്ങള്‍ ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്.