video
play-sharp-fill

സംസ്ഥാനത്തെ വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തത്തിൽ വൻ ഇടിവ് ; ചാനൽ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തി 75.2 പോയിന്റ് നേടി ; മെയിൽ എബി 22+ വിഭാഗത്തിൽ റിപോർട്ടറിനെ പിന്തളളി ട്വൻറി ഫോർ ന്യൂസ് രണ്ടാം സ്ഥാനത്ത് ; മനോരമ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മാതൃഭൂമിയ്ക്ക് പോയിന്റ് നിലയിൽ ഇടിവ്

സംസ്ഥാനത്തെ വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തത്തിൽ വൻ ഇടിവ് ; ചാനൽ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തി 75.2 പോയിന്റ് നേടി ; മെയിൽ എബി 22+ വിഭാഗത്തിൽ റിപോർട്ടറിനെ പിന്തളളി ട്വൻറി ഫോർ ന്യൂസ് രണ്ടാം സ്ഥാനത്ത് ; മനോരമ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മാതൃഭൂമിയ്ക്ക് പോയിന്റ് നിലയിൽ ഇടിവ്

Spread the love

കോട്ടയം: സംസ്ഥാനത്തെ വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തത്തിൽ വൻ ഇടിവ്. രണ്ടാഴ്ചയായി തുടരുന്ന പ്രേക്ഷക പങ്കാളിത്തത്തിലെ കുറവ് ഏറ്റവും അവസാനം പുറത്തുവന്ന ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ) റേറ്റിങ്ങിലും പോയിൻറ് നില കുറയുകയാണ്.

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് പോലും കേരള ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 75.2 പോയിൻറ് മാത്രമേയുളളു. ഒന്നാം സ്ഥാനം നിലനിർത്താനായി എന്നത് മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന് ആശ്വാസകരമായ കാര്യം. ഒന്നാം സ്ഥാനം നിലനിർത്താനായെങ്കിലും തൊട്ടുമുന്നിലുളള ആഴ്ചയിലേക്കാൾ 0.9 പോയിൻറ് കുറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിന് തിരിച്ചടിയായി.

67 പോയിൻറുമായി റിപോർട്ടർ ടിവിയാണ് റേറ്റിങ്ങ് ചാർട്ടിൽ രണ്ടാം സ്ഥാനത്ത്. മുൻപത്തെ ആഴ്ചയിലേക്കാൾ 0.6 പോയിൻറ് വർദ്ധിപ്പിച്ചാണ് റിപോർട്ടർ 67 പോയിൻറിലേക്ക് എത്തിയത്. 61.74 പോയിൻറുമായി ട്വൻറി ഫോർ ന്യൂസാണ് മൂന്നാം സ്ഥാനത്തുളളത്, ട്വൻറി ഫോറിനും മുൻപത്തെ ആഴ്ചയിലേക്കാൾ 1.2 പോയിൻറ് കൂടിയിട്ടുണ്ട്. മെയിൽ എബി 22+ വിഭാഗത്തിൽ റിപോർട്ടറിനെ പിന്തളളി ട്വൻറി ഫോർ ന്യൂസ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെലിവിഷനിൽ വാർത്ത കാണുന്നവരിൽ നല്ലൊരു വിഭാഗം ചാംപ്യൻസ് ട്രോഫി ടൂർൺമെൻറ് സംപ്രേഷണം ചെയ്യുന്ന സ്പോർട്സ് ചാനലുകളിലേക്ക് പോയി. നാൽപത് വയസിന് മുകളിലുളളവരാണ് ഇപ്പോഴും കേരളത്തിൽ ടെലിവിഷനിൽ വാർത്തയും വാർത്താധിഷ്ഠിത പരിപാടികളും ശ്രദ്ധിക്കുന്നത്. നാൽപ്പതിൽ താഴെയുളള തലമുറയ്ക്ക് വാർത്തകളോട് മമതയില്ല. ഇനി വാർത്തയുമായി ബന്ധപ്പെട്ട റീൽസോ ഷോട്സോ കണ്ടാൽ തന്നെ അത് മൊബൈൽ സ്ക്രീനിലായിരിക്കും.

ചാംപ്യൻസ് ട്രോഫി വന്നതോടെ സ്പോർട്സ് ചാനലിലേക്ക് പോയതാണ് മലയാളത്തിലെ വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുറയാൻ കാരണം.കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ മനോരമ 36.6 പോയിൻറ് നേടിയപ്പോൾ മാതൃഭൂമി ന്യൂസിന് 29.8 പോയിൻറ് മാത്രമാണുളളത്. കഴിഞ്ഞയാഴ്ച ലഭിച്ച 31.3 പോയിൻറിൽ നിന്നാണ് മാതൃഭൂമി ന്യൂസ് 29.8 പോയിൻറിലേക്ക് വീണത്.

ജനം ടിവി ആറാം സ്ഥാനത്ത്. ജനത്തിന് 9-ാം ആഴ്ചയിൽ 17.4 പോയിൻറാണ് ലഭിച്ചത്. മുൻപുളള ആഴ്ചയിലേക്കാൾ കുറഞ്ഞ പോയിൻറാണ് ജനം ടിവിക്ക് ലഭിച്ചത്. സി.പി.എം സംസ്ഥാന സമ്മേളനകാലം ആയിട്ടും റേറ്റിങ്ങിൽ ഉയർന്ന പോയിൻറ് നേടാൻ കൈരളി ന്യൂസിന് കഴിഞ്ഞിട്ടില്ല. 13.4 പോയിൻറാണ് ഏഴാം സ്ഥാനത്തുളള കൈരളി ന്യൂസിൻെറ സമ്പാദ്യം. 12.5 പോയിൻറുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുണ്ട്. 6.6 പോയിൻറുമായി മീഡിയാ വൺ ചാനലാണ് ഒൻപതാം സ്ഥാനത്ത്.