ഗജരൗദ്ര ഭീമൻ കൊമ്പൻ ചാന്നാനിക്കാട് വിജയസുന്ദർ ചരിഞ്ഞു: ചാന്നാനിക്കാട് കുറുപ്പിന്റെ കൊമ്പൻമാരിൽ സുന്ദരനായ കൊമ്പൻ ചരിഞ്ഞത് അൽപ സമയം മുൻപ്; ചരിഞ്ഞത് ഇരണ്ടക്കെട്ടിനെ തുടർന്ന്
സ്വന്തം ലേഖകൻ
കോട്ടയം: ചാന്നാനിക്കാട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ ചാന്നാനിക്കാട് വിജയസുന്ദർ ചരിഞ്ഞു. ആറു മാസത്തിനിടെ ചാന്നാനിക്കാട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ കൊമ്പനാണ് ചരിയുന്നത്. ഇരണ്ടക്കെട്ടിനെ തുടർന്നാണ് 38 കാരനായ കൊമ്പൻ വിജയസുന്ദർ ചരിയുന്നത്. ജനുവരി 11 നാണ് ചാന്നാനിക്കാട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കൊമ്പൻ സൂര്യനാരായണൻ ചരിഞ്ഞത്.
ഉത്സവത്തിന് എഴുന്നെള്ളിച്ച ശേഷം തളച്ചിരുന്ന കൊമ്പൻ സൂര്യനാരായണനെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിജയസുന്ദറും ചരിഞ്ഞിരിക്കുന്നത്. ചെങ്ങന്നൂർ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിലെ എഴുന്നെള്ളത്തിനായി എത്തിച്ച കൊമ്പൻ ചരിഞ്ഞത് പാമ്പ് കടിയേറ്റാണ് എന്നു പ്രചാരണമുണ്ടായെങ്കിലും മരണ കാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് ആറു മാസത്തിനു ശേഷം ചാന്നാനിക്കാട് വിജയസുന്ദർ ഇപ്പോൾ ചരിഞ്ഞിരിക്കുന്നത്. ഇരണ്ടക്കെട്ടിനെ തുടർന്നു മാസങ്ങളായി കൊമ്പൻ ചാന്നാനിക്കാട് ഗ്രൂപ്പിന്റെ തന്നെ സ്ഥലത്ത് ചികിത്സയിലായിരുന്നു. ഗജരൗദ്രഭീമൻ എന്ന് അറിയപ്പെട്ടിരുന്ന കൊമ്പന് ആരാധകരും ഏറെയുണ്ടായിരുന്നു. എന്നാൽ, ആരാധകരെ ആശങ്കയിലാക്കിയാണ് കൊമ്പൻ ചരിഞ്ഞിരുന്നത്.
38 വയസ് മാത്രമാണ് കൊമ്പനു പ്രായമുണ്ടായിരുന്നത്. ഈ പ്രായത്തിൽ തന്നെ നല്ല തലയെടുപ്പും, പേരും കൊമ്പൻ ഉണ്ടാക്കിയിരുന്നു. ഉത്സവപ്പറമ്പുകളുടെ പ്രിയ കൊമ്പനായും ആന മാറിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ കൊമ്പൻ ചരിഞ്ഞിരിക്കുന്നത്.
ജനുവരിയിൽ ചരിഞ്ഞ കൊമ്പൻ സൂര്യനാരായണന് 53 വയസായിരുന്നു. പത്തു വർഷം മുൻപ് ആന ഉടമസ്ഥനായ കുറുപ്പാണ് ചാന്നാനിക്കാട്ടേയ്ക്ക് ബീഹാറിൽ നിന്നും സൂര്യനാരായണനെ എത്തിച്ചത്. തുടർന്ന് മികച്ച പരിചരണം ലഭിച്ച കൊമ്പൻ, മധ്യകേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്മാരിൽ ഒരാളായി വളരുകയായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്.
വെള്ളിയാഴ്ച ചരിഞ്ഞ ചാന്നാനിക്കാട് വിജയസുന്ദർ നേരത്തെ വാക്കയിൽ വിജയൻ എന്നാണ് അറിയപ്പെട്ടിരുന്നത്. പതിഞ്ചു വർഷം മുൻപാണ് ആനക്കുറുപ്പ് എന്ന ചാന്നാനിക്കാട് മുളന്താനത്ത് രാഘവക്കുറുപ്പ് ആനയെ ചാന്നാനിക്കാട് തറവാട്ടിൽ എത്തിച്ചത്. ബീഹാറിൽ നിന്നും വാളക്കയം തോമസ്‌കുട്ടി എന്നയാളാണ് ആനയെ കേരളത്തിൽ എത്തിച്ചത്. തുടർന്നു, വാക്കയം തറവാട്ടുകാർ വിജയനെന്ന പേരുചൊല്ലി വിളിക്കുകയായിരുന്നു. തുടർന്നു, ചാന്നാനിക്കാട്ട് എത്തിയതോടെ കൊമ്പൻ വിജയസുന്ദറായി മാറി.