ഇന്ന് ഏപ്രിൽ ഒന്ന് ; പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ വന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം

Spread the love

തിരുവനന്തപുരം : ഇന്ന് ഏപ്രിൽ 1ഇന്ന് ഏപ്രിൽ 1 പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ നാട്ടിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്.അവയിൽ പോസിറ്റീവായ മാറ്റങ്ങളുമുണ്ട് നെഗറ്റീവായ മാറ്റങ്ങളും ഉണ്ട്.

ആദ്യം തന്നെ ഒരു നെഗറ്റീവ് മാറ്റം ആണ്. നമ്മളൊക്കെ എന്ത് കാര്യമുണ്ടെങ്കിലും ചെറിയ തലവേദന വന്നാലും ഒരു പനി വന്നാലും നമ്മൾ ആദ്യം ആശ്രയിക്കുന്നത് പാരസിറ്റാമോളിനെയാണ്.അതുകൊണ്ട് പാഴ്സെറ്റാമോൾ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ഇന്നുമുതൽ വില വർധിക്കുന്നതായിരിക്കും.തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടനികുതി 5% ത്തോളം വർദ്ധിക്കും.വണ്ടി ചെക്ക് കേസ് വിവാഹമോചന കേസ് തുടങ്ങിയ കേസുകൾക്ക് ഉള്ള ഫീസ് കൂടുന്നതായിരിക്കും.അതോടൊപ്പം ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിനായി ചിലവ് കൂടുന്നത് ആയിരിക്കും.തുടങ്ങിയവയൊക്കെയാണ് നെഗറ്റീവ് മാറ്റങ്ങൾ ആയി നമ്മുടെ നാട്ടിൽ സംഭവിക്കാൻ പോകുന്നത്.

ഇനി കുറച്ചു പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങളെ പറ്റി സംസാരിക്കാം.ആദ്യം തന്നെ ടൂറിസ്റ്റ് ബസ്സുകാർക്കുള്ള ഒരു സന്തോഷവാർത്തയാണ്. ടൂറിസ്റ്റ് ബസുകളിലെ നികുതി കുറയ്ക്കുന്നതായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണത്തെ സാമ്പത്തിക വർഷത്തിൽ വന്ന മാറ്റങ്ങളിൽ ഏറ്റവും വലിയ മാറ്റമായി കണക്കാക്കപ്പെടുന്നത് ഈ മാറ്റം ആയിരിക്കും.എന്തെന്നാൽ സർക്കാർ ജീവനക്കാരുടെ ടി എ  2% ആക്കി ഉയർത്തിയിരിക്കുകയാണ്.തുടങ്ങിയവയാണ് ഈ സാമ്പത്തിക വർഷത്തിലെ ശ്രദ്ധിക്കപ്പെടേണ്ടതായിട്ടുള്ള മാറ്റങ്ങൾ.