
ആലപ്പുഴ: ചെങ്ങന്നൂരില്‍ മരം വീഴുമ്പോള്‍ ട്രാക്കില്‍ ട്രെയിന്‍. മടത്തുംപടിയിലാണ് സംഭവം.
റെയില്‍വേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം കടപുഴകി വീണ് വന്‍ ദുരന്തം ഉണ്ടാകേണ്ടത് ഒഴിവാക്കിയത് ട്രാക്ക് മെയിന്റനര്‍ ഇ.എസ്. അനന്തുവിന്റെ സമയോചിത ഇടപെടല്‍.
മരം വീണ സമയത്ത് നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ ട്രാക്കിലുണ്ടായിരുന്നു. വന്‍ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മരം വീഴുന്നത് കണ്ട അനന്തു, 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്‌നല്‍ നല്‍കി ട്രെയിന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രാക്കിലേക്ക് കടപുഴകി വീണ മരം നീക്കിയതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്ന ട്രെയിനുകള്‍ ഓടിത്തുടങ്ങി.