video
play-sharp-fill

ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ചു; മകന് ഗുരുതര പരിക്ക

ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ചു; മകന് ഗുരുതര പരിക്ക

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. ചങ്ങനാശേരി മാമ്മൂട്ടിലായിരുന്നു നിയന്ത്രണം വിട്ട് അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി അച്ഛനും മകനും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ഇടിച്ചത്.

മാമ്മൂട് എസ്.സി.കവല കട്ടച്ചിറ മുള്ളൻകുഴി വീട്ടിൽ ജോയിച്ചൻ (63) ആണ് മരിച്ചത്. മകൻ ജിജോ(36) യെ ഗുരുതര പരിക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ മാമ്മൂട് ജംഗ്ഷൻ ഭാഗത്തായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കറുകച്ചാൽ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ടോറസ് ലോറി.

നിറയെ ലോഡുമായി പോകുകയായിരുന്ന ലോറി ഓട്ടോയെ മറികടക്കാൻശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്നു സംശയിക്കുന്നതായി തൃക്കൊടിത്താനം പോലീസ് പറഞ്ഞു. മാടപ്പള്ളി പഞ്ചായത്തിലെ കട്ടച്ചിറ ജലനിധി പദ്ധതി പമ്പ് ഓപ്പറേറ്ററായിരുന്നു മരിച്ച ജോയിച്ചൻ. മൃതദേഹം ചങ്ങനാശ്ശേരി താലൂക്ക് ജനറൽ ആശുപത്രി മോർച്ചറിയിൽ.

കൊവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്.