ചങ്ങനാശേരിയിലെ കോളേജ് അദ്ധ്യാപകനെതിരായ പരാതി: അദ്ധ്യാപകനിൽ നിന്നും പരമാവധി പണം തട്ടിയെടുത്ത ശേഷം കുടുക്കാൻ പീഡന പരാതിയെന്ന് സൂചന; പരാതിയിൽ കേസെടുക്കും മുൻപ് കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

ചങ്ങനാശേരിയിലെ കോളേജ് അദ്ധ്യാപകനെതിരായ പരാതി: അദ്ധ്യാപകനിൽ നിന്നും പരമാവധി പണം തട്ടിയെടുത്ത ശേഷം കുടുക്കാൻ പീഡന പരാതിയെന്ന് സൂചന; പരാതിയിൽ കേസെടുക്കും മുൻപ് കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചങ്ങനാശേരിയിലെ കോളേജ് അദ്ധ്യാപകനെതിരെ യുവതി നൽകിയ പരാതി വ്യാജമെന്നു സൂചന. പ്രണയം നടിച്ചു അഞ്ചു വർഷം കൊണ്ടു 65 ലക്ഷത്തോളം രൂപയോളം രൂപ തട്ടിയെടുത്തതായാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. എന്നാൽ, ഈ പരാതി വ്യാജമാണെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

അദ്ധ്യാപകനുമായി അടുപ്പം സ്ഥാപിച്ചിരുന്ന പെൺകുട്ടി അദ്ധ്യാപകനെ കബളിപ്പിച്ച് ലക്ഷങ്ങളാണ് തട്ടിയെടുത്തതെന്നാണ് വ്യക്തമായിരിക്കുന്നത്. അദ്ധ്യാപകനുമായി അടുപ്പം സ്ഥാപിച്ച പെൺകുട്ടി ലക്ഷങ്ങളാണ് ഇയാളെ പല തവണ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതെന്നാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല തവണ അദ്ധ്യാപകനിൽ നിന്നും സ്വർണ്ണാഭരണങ്ങളും, പണവും ഇവർ തട്ടിയെടുത്തിരുന്നതായി അദ്ധ്യാപകനോടു അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ സംസ്ഥാനത്ത് വ്യാപകമായി വ്യാജ പരാതിയിലൂടെ പെൺകുട്ടികൾ ആളുകളെ കുടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ചങ്ങനാശേരിയിൽ അദ്ധ്യാപകന് എതിരെ ഉയർന്ന പരാതിയിൽ കൃത്യമായി അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. അദ്ധ്യാപകന്റെ കോൾ വിശദാംശങ്ങളും അക്കൗണ്ട് വിശദാംശങ്ങളും പരിശോധിച്ചാൽ തന്നെ ഇദ്ദേഹത്തെ കുടുക്കിയതാണ് എന്നു വ്യക്തമാകുന്നതാണ്.