ചങ്ങനാശേരി എസ് ബി കോളേജ് കാമ്പസിനുള്ളിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തി; ആളപായമില്ല

ചങ്ങനാശേരി എസ് ബി കോളേജ് കാമ്പസിനുള്ളിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തി; ആളപായമില്ല

സ്വന്തം ലേഖകൻ
ചങ്ങനാശേരി: എസ്‌.ബി. കോളജ്‌ കാമ്പസിനുള്ളിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തി. ഇന്നലെ ഉച്ചയോടെ അപകടം.

വിദ്യാര്‍ഥി ബൈക്ക് കൊണ്ടുവന്നു പാര്‍ക്കു ചെയ്‌ത് നീങ്ങിയ ഉടൻതന്നെ തീ കത്തുകയായിരുന്നു.

വയനാട്ടില്‍ നിന്നു വന്ന എം. ബി.എ വിദ്യാർത്ഥിനിയുടേതാണ് ബൈക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീ കത്തിയ ഉടൻ തന്നെ കേളേജ് അധികൃതർ അ​ഗ്നിശമന സേനയിൽ വിവരമറിയിക്കുകയും തുടർന്ന് അവരെത്തിയാണ് തീയണച്ചത്.

ബുള്ളറ്റ്‌ നിശേഷം കത്തി തീര്‍ന്നിരുന്നു.ആള്‍ അപായമൊന്നുമില്ല.

അമിതമായി ചൂട്‌ പിടിച്ചതിനെത്തുടര്‍ന്നുണ്ടായ തകരാറാകാം അപകടമെന്നാണു പ്രാഥമിക നിഗമനം. മറ്റു പരാതികള്‍ ഒന്നും ഇല്ലാത്തതിനാല്‍ യന്ത്രത്തകരാറാകാമെന്നാണു കരുതുന്നത്‌.