ചങ്ങനാശേരി പെരുമ്പനച്ചിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ച ശേഷം സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർത്തു; കാർ ‍ഡ്രൈവർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശേരി പെരുമ്പനച്ചിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ച ശേഷം സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർത്തു. അപകടത്തിൽ കാറോടിച്ച് മാമ്മൂട് സ്വദേശിയ്ക്ക് കാലിന് പരിക്കേറ്റു.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ അമിത വേഗത്തിൽ ആദ്യം പെട്രോൾ പമ്പിനു മുന്നിലെ കാറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ മുന്നിലെ ബൈക്കിൽ ഇടിച്ചു. തുടർന്ന് സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ പൂർണമായും തകർന്നു.

അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായും കാറിനുള്ളിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നതായും നാട്ടുകാർ ആരോപിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.